ജോ റൂട്ട്, മാത്യു ഹെയ്ഡൻ 
CRICKET

ഇത്തവണയെങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു സെഞ്ച്വറി ഉണ്ടാകുമോ? ഇല്ലെങ്കില്‍ ആഷസില്‍ നഗ്നനായി ഓടുമെന്ന് മാത്യു ഹെയ്ഡന്‍

ഓസ്ട്രേലിയൻ മണ്ണിൽ ഇതുവരെ ഒരു സെഞ്ച്വറി പോലും നേടാൻ ജോ റൂട്ടിന് സാധിച്ചിട്ടില്ല

Author : ന്യൂസ് ഡെസ്ക്

ആഷസ് പരമ്പരയില്‍ ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കില്‍ നഗ്നായി ഓടുമെന്ന് പ്രഖ്യാപനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍. സെപ്റ്റംബറില്‍ നടക്കുന്ന ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് പരമ്പരയില്‍ ജോ റൂട്ട് ഒരു സെഞ്ച്വറിയെങ്കിലും നേടണമെന്നാണ് മുന്നറിയിപ്പ്.

ഇല്ലെങ്കില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് ചുറ്റും താന്‍ നഗ്നനായി നടക്കുമെന്നാണ് മാത്യ ഹെയ്ഡന്റെ പ്രഖ്യാപനം. സെപ്റ്റംബര്‍ 12ന് ഒരു യൂട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് മാത്യു ഹെയ്ഡന്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയയില്‍ ജോ റൂട്ട് 14 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. ഈ ദാരിദ്ര്യം ഇത്തവണയെങ്കിലും തീര്‍ക്കണമെന്നാണ് മാത്യു ഹെയ്ഡന്റെ ആവശ്യം.

ഒമ്പത് അര്‍ധ സെഞ്ച്വറികളടക്കം 892 റണ്‍സ് നേടിയ താരത്തിന് ഇക്കുറിയെങ്കിലും സെഞ്ച്വറി നേടാനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ഇത് പരിഹസിച്ചാണ് മാത്യു ഹെയ്ഡന്റെ ബെറ്റും വന്നിരിക്കുന്നത്. വീഡിയോ പുറത്തു വന്നതിനു പിന്നാലെ വൈറലായി.

ഇതോടെ, മാത്യു ഹെയ്ഡന്റെ മകള്‍ അടക്കം പ്രതികരണവുമായി എത്തി. ഇത്തവണത്തെ ആഷസിലെങ്കിലും ഒരു സെഞ്ച്വറി നേടണമെന്നാണ് മാത്യു ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡ് വീഡിയോയ്ക്ക് താഴെ ജോ റൂട്ടിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ജോ റൂട്ടിന് സെഞ്ച്വറി മാത്രം കിട്ടാക്കനിയാകുന്നത് എന്തുകൊണ്ടാണെന്ന അത്ഭുതത്തിലാണ് ആരാധകര്‍. 16 ഏകദിനങ്ങളും മൂന്ന് ടി20 കളും ഓസ്‌ട്രേലിയയില്‍ ജോ റൂട്ട് കളിച്ചത്. 16 ഏകദിനങ്ങളില്‍ നിന്് നാല് അര്‍ധ സെഞ്ച്വറി നേടിയ റൂട്ടിന്റെ മികച്ച സ്‌കോര്‍ 91 ആണ്. ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരങ്ങളില്‍ നാല് സെഞ്ച്വറികളാണ് റൂട്ട് നേടിയത്.

SCROLL FOR NEXT