കളിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി; പാകിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കണമെന്ന മുറവിളിക്കിടയില്‍ കപില്‍ ദേവിന്റെ ഉപദേശം

ആരാധകരും വിമര്‍ശകരും അതിരുകടക്കരുതെന്നും കപില്‍ ദേവ്
Indian Team, Kapil dev
Indian Team, Kapil dev NEWS MALAYALAM 24x7
Published on

യുഎഇ: ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 14 നാണ് ക്രിക്കറ്റ് ലോകവും രണ്ട് രാജ്യങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. മത്സരം റദ്ദാക്കണമെന്നും ബഹിഷ്‌കരിക്കണമെന്നും പല കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നതിനിടയില്‍ വലിയ സമ്മര്‍ദ്ദത്തിലാകും ഇരു ടീമുകളും മത്സരത്തിനിറങ്ങുക. ഇതോടെ, ഇന്ത്യന്‍ ടീമിന് പിന്തുണയും ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം കപില്‍ ദേവ്.

ആരാധകരും വിമര്‍ശകരും അതിരുകടക്കരുതെന്ന് കപില്‍ ദേവ് ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാരിന് വിടണം. താരങ്ങള്‍ കളിക്കളത്തില്‍ അവരുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Indian Team, Kapil dev
"ഏഷ്യ കപ്പില്‍ ഇന്ത്യ-പാക് ‍ മത്സരം നടക്കട്ടേ"; മാച്ച് റദ്ദാക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

മത്സരത്തില്‍ മാത്രമായിരിക്കണം ഇന്ത്യന്‍ താരങ്ങളുടെ ശ്രദ്ധ. മികച്ച ടീമാണ് ഇന്ത്യയുടേത്. അവര്‍ ജയിക്കുക തന്നെ ചെയ്യുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് കപില്‍ ദേവ് മറുപടി പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം ഉറപ്പായതിനു പിന്നാലെ മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും എത്തിയിരുന്നു. എന്നാല്‍, ഒരു മത്സരമല്ലേ അത് നടക്കട്ടേ എന്നായിരുന്നു കോടതി നിലപാട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Indian Team, Kapil dev
ഏഷ്യ കപ്പ് ജേതാക്കളുടെ പ്രതിഫലം 2.6 കോടി, കുടുംബ വീടിന് വില 3.6 കോടി, ഹാർദികിൻ്റെ വാച്ചിനാകട്ടെ 20 കോടിയും!

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എങ്ങനെ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയതാണ്. ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇരു രാജ്യങ്ങളും കളിക്കില്ലെങ്കിലും ഐസിസിയോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന് പാകിസ്ഥാനെതിരെ കളിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ടൂര്‍ണമെന്റുകളില്‍ ഇന്ത്യ പാകിസ്ഥാനിലോ, പാകിസ്ഥാന്‍ ഇന്ത്യയിലോ വന്ന് കളിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്.

ഏഷ്യ കപ്പില്‍ ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയും പാകിസ്ഥാനും സെപ്റ്റംബര്‍ 12 നാണ് നേര്‍ക്കു നേര്‍ വരുന്നത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് മത്സരം നടക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈകിയ വ്യക്തമാക്കുകയും ചെയ്തതാണ്.

അതേസമയം, ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും വിജയിച്ചാല്‍, ഒരിക്കല്‍ കൂടി ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കും. സെപ്റ്റംബര്‍ 21 നായിരിക്കും മത്സരം. സൂപ്പര്‍ 4 ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താല്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടത്തിനും സാക്ഷിയാകാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com