Washington Sundar Source: X
CRICKET

ഓസീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ; പരമ്പരയിൽ ഇനി സമനില

23 പന്തില്‍ 49 റണ്‍സുമായി പുറത്താവാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഹൊബാര്‍ട്ട്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. അഞ്ച് വിക്കറ്റിനാണ് നിൻജ സ്റ്റേഡിയത്തിൽ ഓസീസിനെ ഇന്ത്യ തകർത്തത്.ജയത്തോടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി. അർഷ്ദീപ് സിങ്ങാണ് കളിയിലെ താരം. 187 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും നൽകിയത്. എന്നാൽ അഭിഷേകിനെ നഥാൻ എല്ലിസ് കൂടാരം കയറ്റി. അഭിഷേകിന് പിന്നാലെ എത്തിയ നായകൻ സൂര്യകുമാർ യാദവും ഇന്ത്യൻ ഇന്നിഗ്‌സിന്റെ താളം കണ്ടെത്തി. അടിയ്ക്ക് അടി തിരിച്ചടി ലൈനിലായിരുന്നു ഇന്ത്യ ബാറ്റ് വീശിയത്.

ഇന്നിങ്സ് ചെറുതാണെങ്കിലും ഹൈ സ്കോറിങ് സ്ട്രാറ്റജി ഫലം കണ്ടു. കുറഞ്ഞ പന്തുകളിൽ ആവശ്യമായ സ്‌കോറുകൾ കണ്ടെത്തി മുൻ നിരയും മധ്യനിരയും പവലിയനിൽ എത്തിയതോടെ ഹിറ്റർമാർ കസറി. വാഷിങ്ടൺ സുന്ദറിന്റെ വെടിക്കെട്ട് ഇന്ത്യക്ക് നിർണായകമായി. സുന്ദർ 49ഉം ജിതേഷ് ശർമ 22 റൺസും നേടി പുറത്താവാതെ നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. മഴ കാരണം പരമ്പരയിലെ ആദ്യ മത്സരം മാറ്റിവച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായി.

14 റൺസെടുക്കുന്നതിനിടെ ട്രാവിസ് ഹെഡിനെയും ജോഷ് ഇംഗ്ലിസിനെയും പുറത്താക്കി അർഷ്ദീപ് സിങ്ങ്. പിന്നീട് മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഓസീസ് നായകൻ മിച്ചൽ മാർഷും ടിം ഡേവിഡും സ്കോർ ചലിപ്പിച്ചു തുടർന്ന് ടിം ഡേവിഡിന്റെ വെടിക്കെട്ട്. ഒമ്പതാം ഓവറിൽ വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഓസീസ് വീണ്ടും തകർച്ച മുന്നിൽ കണ്ടു.

ആറാം വിക്കറ്റിൽ സ്റ്റോയിനിസും മാത്യു ഷോർട്ടും തകർത്താടി. സ്‌റ്റോയിനിസ് 64 ഉം മാത്യു ഷോർട്ട് 26 ഉം റൺസെടുത്തു. ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റുമായി തിളങ്ങി. വരുൺ ചക്രവർത്തി രണ്ടും ദുബെ ഒരു വിക്കറ്റും വീഴ്ത്തി. അർഷ്ദീപ് സിങ്ങാണ് കളിയിലെ താരം.ജയത്തോടെ ഇന്ത്യ പരമ്പരയിൽ ഓസീസിനൊപ്പമെത്തി. പരമ്പരയിലെ നാലാം ട്വൻ്റി 20 വ്യാഴാഴ്ച മത്സരം.

SCROLL FOR NEXT