ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ 
CRICKET

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ; ലങ്കയെ 124 റൺസിന് തകർത്തു

ഫൈനലിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.

Author : ന്യൂസ് ഡെസ്ക്

നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ലങ്കയെ തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. 124 റൺസിനാണ് ഇന്ത്യയുടെ ജയം.

ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 45 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. ഫൈനലിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഇഷാൻ കിഷൻ്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിനെ രക്ഷിച്ചത്. ഇഷാൻ 46 പന്തിൽ 80 റൺസെടുത്ത് പുറത്താവാതെ നിന്നു.

അഭിഷേക് ശർമ ഏഴ് റൺസ് മാത്രമെടുത്ത് പുറത്തായി. സഞ്ജുവും ഏഴ് റൺസെടുത്ത് മടങ്ങി. അതോടെ ടീം 24-2 എന്ന നിലയിലായി. ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവംശി പതിയെ അടിച്ചുകളിക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യൻ സ്‌കോർ അമ്പത് കടന്നത്. ഇഷാൻ്റെ വെടിക്കെട്ട് ബാറ്റിങ്ങോടെ ലങ്കൻ ബൗളർമാർ തകർന്നുപോയി. അതോടെയാണ് സ്‌കോർ നൂറുകടന്നത്. ഇഷാൻ 46 പന്തിൽ 80 റൺസെടുത്തു. അതോടെ 169 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറ തുടങ്ങി. രണ്ടാം ഓവറിൽ ലങ്കൻ ബാറ്റർ ലസിത് റണ്ണൗട്ടായി. നാലാം ഓവറിൽ അക്ഷർ പട്ടേലും രണ്ട് വിക്കറ്റെടുത്തു. അതോടെ ലങ്ക പരുങ്ങലിലായി. ചാമിക കരുണരത്‌നെ 4 ഉം ,വനുജ സഹൻ ഒന്നും, തരിന്ദു രത്‌നായകെ അഞ്ചും റൺസും എടുത്ത് മടങ്ങിയതോടെ ലങ്കൻ ഇന്നിങ്‌സ് 45 റൺസിന് അവസാനിച്ചു.

SCROLL FOR NEXT