CRICKET

റൺമലയ്ക്ക് മുന്നിൽ പതറി ഇന്ത്യ; 298 റൺസിൻ്റെ ലീഡ് നേടി ദക്ഷിണാഫ്രിക്ക

മാർക്കോ ജാൻസൻ നാല് വിക്കറ്റ് നേടി. സൈമൺ ഹാർമർ മൂന്നും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.

Author : ന്യൂസ് ഡെസ്ക്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 201 റൺസിന് പുറത്ത്. ഗുവാഹത്തിയിലെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489 പിന്തുടർന്ന ഇന്ത്യൻ ബാറ്റർമാർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മൂന്നാം ദിനം നടത്തിയത്.

ഇന്ത്യക്കായി യശ്വസി ജയ്‌സ്വാളും (58) വാഷിങ്ടൺ സുന്ദറും (48) മാത്രമാണ് കാര്യമായി തിളങ്ങിയത്. കെ.എൽ. രാഹുൽ (22), കുൽദീപ് യാദവ് (19) എന്നിവരും തിളങ്ങി. സായ് സുദർശൻ (11), ധ്രുവ് ജുറേൽ (0), റിഷഭ് പന്ത് (7), നിതീഷ് കുമാർ റെഡ്‌ഡി (10), രവീന്ദ്ര ജഡേജ (6) എന്നിവരെല്ലാം നിരാശപ്പെടുത്തി.

മാർക്കോ ജാൻസൻ്റെ തീപാറും പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് കാര്യമായ മറുപടിയുണ്ടായില്ല. മാർക്കോ ജാൻസൻ ആറ് വിക്കറ്റ് നേടി. സൈമൺ ഹാർമർ മൂന്നും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്.

SCROLL FOR NEXT