Source: X/ BCCI
CRICKET

ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ പൊരുതി വെസ്റ്റ് ഇൻഡീസിസ്; കുൽദീപിന് അഞ്ച് വിക്കറ്റ്

ജോൺ കാംപെൽ (87), ഷായ് ഹോപ്പ് (66) എന്നിവർ അർധ സെഞ്ച്വറി നേടി

Author : ന്യൂസ് ഡെസ്ക്

ഡൽഹി ടെസ്റ്റിൽ ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ വെസ്റ്റ് ഇൻഡീസിൻ്റെ പോരാട്ടം. ഇന്ത്യയുടെ 518 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്‌സിൽ 248 റൺസിന് ഓൾഔട്ടായെങ്കിലും രണ്ടാം ഇന്നിങ്‌സിൽ രണ്ടു വിക്കറ്റിന് 173 റൺസ് പിന്നിട്ടു.

ജോൺ കാംപെൽ (87), ഷായ് ഹോപ്പ് (66) എന്നിവർ അർധ സെഞ്ച്വറി നേടി. നേരത്തെ വിൻഡീസിൻ്റെ ഒന്നാമിന്നിങ്സിൽ കുൽദീപ് യാദവ് വിക്കറ്റ് പിഴുതെടുത്തു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നിമിന്നിങ്സ് സ്കോറിനേക്കാൾ 97 റൺസ് പുറകിലാണ് വെസ്റ്റ് ഇൻഡീസ്.

SCROLL FOR NEXT