CRICKET

ചെന്നൈ സൂപ്പർ കിങ്സിന് വൻ തിരിച്ചടി; പ്ലേ ഓഫ് ലക്ഷ്യമിടുന്നതിനിടെ പ്രമുഖ താരത്തിന് പരിക്ക്

ഐപിഎൽ അതിൻ്റെ ഏറെ നിർണായകമായ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് സഞ്ജുവിൻ്റെ ടീമിന് അതിൻ്റെ മുന്നണിപ്പോരാളികളിൽ ഒരാളെ നഷ്ടമായിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ഐപിഎൽ പ്ലേ ഓഫ് ലക്ഷ്യമിട്ട് ആദ്യ നാല് സ്ഥാനക്കാരിൽ ഒരാളാകാൻ ശ്രമിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് വൻ തിരിച്ചടിയേകി ടീമിൻ്റെ പ്രമുഖ താരം പരിക്കേറ്റ് പുറത്ത്. ടീമിൻ്റെ നെടുന്തൂണായ ഇംഗ്ലീഷ് ഓൾറൗണ്ടർ ജാമി ഓവേർട്ടൺ തുടർന്നും ഈ സീസണിൽ കളിച്ചേക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

താരത്തിന് വലത്തേ കാലിൻ്റെ തുടയ്ക്കാണ് പരിക്കേറ്റിരിക്കുന്നതെന്നും വിശദമായ പരിശോധനകൾക്കും തുടർ ചികിത്സയ്ക്കുമായി ജാമി ഓവേർട്ടണെ ഇംഗ്ലണ്ടിലേക്ക് അയച്ചെന്നാണ് ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചിരിക്കുന്നത്.

ഐപിഎൽ അതിൻ്റെ ഏറെ നിർണായകമായ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് സഞ്ജുവിൻ്റെ ടീമിന് അതിൻ്റെ മുന്നണിപ്പോരാളികളിൽ ഒരാളെ നഷ്ടമായിരിക്കുന്നത്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഒരുപോലെ തിളങ്ങാൻ കഴിയുന്ന ഓവേർട്ടണിൻ്റെ അഭാവം ചെന്നൈയുടെ ലോവർ ഓർഡർ ബാറ്റിങ്ങും പേസ് ബൗളിങ് യൂണിറ്റിനേയും ദുർബലമാക്കും. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ ചെന്നൈയുടെ അടുത്ത മാച്ചിൽ ഓവേർട്ടൺ കളിക്കില്ലെന്ന് ഉറപ്പാണ്. അതിന് ശേഷം എത്രനാൾ താരം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ല.

SCROLL FOR NEXT