CRICKET

രാജസ്ഥാനെ തകർത്ത് കൊൽക്കത്ത; നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ ജയം നാല് വിക്കറ്റിന്

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് വിക്കറ്റ് 155 റണ്‍സ് വിജയലക്ഷ്യം ഉയർത്തി

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലിൽ ആവേശകരമായ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത ലീഗിലെ കന്നിജയം നേടിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് വിക്കറ്റ് 155 റണ്‍സ് വിജയലക്ഷ്യം ഉയർത്തി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ടിം സീഫെർട്ടും നായകൻ അജിങ്ക്യ രഹാനെയും റണ്ണൊന്നും നേടാതെ പുറത്തായെങ്കിലും കൊൽക്കത്ത പിടിച്ചു നിന്നു.

പിന്നീടെത്തിയ അങ്ക്രിഷ് രഘുവംശിയാണ് കെകെആറിന് പ്രതീക്ഷ നൽകിയെങ്കിലും അത് നീണ്ടു നിന്നില്ല. കാമറൂണ്‍ ഗ്രീന്‍, ആംകൃഷ് രഘുവന്‍ഷി, പവല്‍, രമണ്‍ദീപ് സിംഗ് എന്നിവർ കൂടി പുറത്താകുമ്പോക്ഷ കൊൽക്കത്ത ആറിന് 85 എന്ന നിലയിലായിരുന്നു. പിന്നീട് റിങ്കു സിംഗ് - അനുകൂല്‍ റോയ് സഖ്യം രക്ഷകരായി. ഇരുവരും 76 റണ്‍സ് കൂട്ടിചേര്‍ത്ത് നൈററ് റൈഡേഴ്സിനെ വിജയതീരത്തെത്തിച്ചു. കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.

സൂര്യവന്‍ഷി, യശസ്വി ജയ്‌സ്വാള്‍ (30) എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും രാജസ്ഥാന്‍ നിരയില്‍ തിളങ്ങാനായില്ല. നായകൻ റിയാൻ പരാഗ്, ഷിംറോൺ, രവീന്ദ്ര ജഡേജ, എന്നിവരടക്കം ആർക്കും തന്നെ ആർആർ ബാറ്റിംഗ് നിരയിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞില്ല. രാജസ്ഥാന് വേണ്ടി ജഡേജ രണ്ട് വിക്കറ്റുകളും, ജൊഫ്രാ ആർച്ചർ, ബർഗർ, രവി ബിഷ്‌ണോയി, യാഷ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

SCROLL FOR NEXT