CRICKET

ഏഴാം ഓവറിൽ കളി തീർന്നു; തകർന്നടിഞ്ഞ ഡൽഹിയെ 9 വിക്കറ്റിന് മുട്ടുകുത്തിച്ച് ആർസിബി

പവർപ്ലേ കഴിയുമ്പോൾ 13ന് ആറ് എന്ന നിലയിലായിരുന്നു ഡൽഹി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഐപിഎല്ലിൽ ബെംഗളൂരുവിന് മുന്നിൽ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്. ഏഴാം ഓവർ തുടങ്ങുന്നതിനി മുൻപേ തന്നെ ഡൽഹിയെ 9 വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് കളി തീർത്തുവിട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡെൽഹി 75 റൺസിൽ ഓൾഔട്ടായിരുന്നു. 76 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാട്ടിദാരും സംഘവും ഏഴ് ഓവറിൽ കളി അവസാനിപ്പിച്ചു.

ബെംഗളുരുവിന് ഓപ്പണർ ജേക്കബ് ബെഥേലിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. കൈൽ ജാമിസൺ ആയിരുന്നു ഡൽഹിക്കായി ജേക്കബ് ബെഥേലിന്റെ വിക്കറ്റ് നേടിയത്.15 പന്തിൽ 23 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് വിജയലക്ഷ്യം മറികടന്ന് മത്സരം അവസാനിപ്പിച്ചത്. ഡൽഹിക്ക് തുടക്കം തന്നെ പാളിയിരുന്നു. സഹിൽ പരാഗ്, സമീർ റിസ്‌വി, ക്യാപ്റ്റൻ അക്ഷർ പട്ടേൽ എന്നിവർ പുജ്യത്തിനും കെ.എൽ രാഹുലും നിതീഷ് റാണയും ഒരു റണ്ണിനും പുറത്തായി.

പവർപ്ലേ കഴിയുമ്പോൾ 13ന് ആറ് എന്ന നിലയിലായിരുന്നു ഡൽഹി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോർ കൂടിയായിരുന്നു ഇത്. 30 റൺസെടുത്ത അഭിഷേക് പോറലിൻ്റെ പോരാട്ടമാണ് ഡൽഹിയെ നാണക്കേടിൽ നിന്ന് രക്ഷപ്പെടുത്തിയത്. നാല് വിക്കറ്റ് വീഴത്തിയ ജോഷ് ഹേസൽവുഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറുമാണ് ഡൽഹിയെ തകർത്തത്.

SCROLL FOR NEXT