ഹൈദരാബാദ്: ഐപിഎല്ലിലെ തകർപ്പൻ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 12 റൺസിന്റെ വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റൺസിന് വീണു. ചെന്നൈയ്ക്ക് വേണ്ടി മാറ്റ് ഷോർട് 34 റൺസും ആയുഷ് മാത്രെ 30 റൺസും സർഫറാസ് ഖാൻ 25 റൺസും ശിവം ദുബെ 21 റൺസും നേടി.
30 പന്തില്‍ 34 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ആയുഷ് മാത്രെ 30 റൺസും സർഫറാസ് ഖാൻ 25 റൺസും ശിവം ദുബെ 21 റൺസും നേടി. ഹൈദരാബാദിനായി ഇഷാൻ മലിംഗ മൂന്ന് വിക്കറ്റ് നേടി. നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റെടുത്തു. ഈ ജയത്തോടെ ആറ് പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെന്നൈ എട്ടാം സ്ഥാനത്ത് തുടരുകയാണ്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിൽ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. 15 പന്തിൽ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 22 പന്തില്‍ 59 റണ്‍സെടുത്തു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോൾ മറുവശത്ത് ക്ലാസന്‍ തകര്‍ത്തടിച്ച് 39 പന്തില്‍ 59 റൺസെടുത്തു.
ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു എന്നാൽ ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. പിന്നീട് വന്ന ആർക്കും കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല. ചെന്നൈയ്ക്കായി ജാമി ഓവര്‍ടണും അന്‍ഷുല്‍ കാംബോജും 3 വിക്കറ്റ് വീതമെടുത്തു. മുകേഷ് ചൗധരി 2 വിക്കറ്റ് നേടി. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.