പ്രിയാംശ് ആര്യ 
CRICKET

PowerPlay | ഐപിഎല്ലിൽ ഡബിൾ സെഞ്ച്വറിയടിച്ച് സ്ട്രൈക്ക് റേറ്റ്!!

ബാറ്റിങ് ടെക്നിക്കിലെ പുത്തൻ മാറ്റങ്ങളും നിർഭയത്വം നിറഞ്ഞ മനോനിലയും ബാറ്റർമാരെ കൂടുതൽ അപകടകാരികളാക്കി മാറ്റിയിട്ടുണ്ട്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഐപിഎൽ 19ാം പതിപ്പ് ഒരു മാസം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ബാറ്റിങ് വെടിക്കെട്ടാണ് കാണാനാകുന്നത്. ലോകത്തെ ഏറ്റവും മികച്ച ട്വൻ്റി20 ലീഗെന്ന് വിളിപ്പേരുള്ള ഐപിഎല്ലിൽ ഇക്കുറി ബാറ്റെടുത്തവരെല്ലാം ഇക്കുറി പൊടിപാറിക്കയാണ്. ബാറ്റിങ് ടെക്നിക്കിലെ പുത്തൻ മാറ്റങ്ങളും നിർഭയത്വവും ബാറ്റർമാരെ കൂടുതൽ അപകടകാരികളാക്കി മാറ്റിയിട്ടുണ്ട്.

ബാറ്റിങ് വെടിക്കെട്ട് കൊണ്ട് ഐപിഎൽ വേദികളെ പൂരപ്പറമ്പാക്കി മാറ്റുന്ന അഞ്ച് പ്രമുഖ താരങ്ങളെയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. സ്ട്രൈക്ക് റേറ്റ് ആധാരമാക്കി മുന്നിലുള്ള താരങ്ങൾ ആരാണെന്ന് നോക്കാം... ഈ സീസണിൽ ചുരുങ്ങിയത് 100 റൺസെങ്കിലും നേടിയവരെയാണ് ഇവിടെ പരിഗണിക്കുന്നത്.

5. രജത് പടിദാർ

നിലവിലെ ചാംപ്യൻമാരായ ആർസിബിയുടെ നായകൻ തുടർച്ചയായ രണ്ടാം സീസണിലും ബാറ്റിങ്ങിലെ മികവ് തുടരുകയാണ്... 9 മത്സരങ്ങളിൽ നിന്ന് 200.78 പ്രഹരശേഷിയിൽ 257 റൺസാണ് പടിദാർ വാരിക്കൂട്ടിയത്... സീസണിൽ രണ്ട് ഫിഫ്റ്റികളും നേടിയിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ 24 സിക്സറുകളും 14 ഫോറുകളും രജത് തൂക്കിയിട്ടുണ്ട്.

രജത് പടിദാർ

4. അഭിഷേക് ശർമ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഓപ്പണിങ് സഖ്യത്തിലെ പ്രധാനിയാണ് അഭിഷേക് ശർമ. ടി20 ലോകകപ്പിൽ ഫോമിലെത്താൻ തെല്ല് വൈകിയെങ്കിലും... ഐപിഎല്ലിൽ തുടക്കം മുതൽക്കേ ഇന്ത്യൻ താരം ഉജ്വലഫോമിലാണ്. 209.35 സ്ട്രൈക്ക് റേറ്റിലാണ് അഭിഷേക് ഈ ഐപിഎല്ലിൽ തകർത്തടിക്കുന്നത്... 9 മാച്ചുകളിൽ നിന്ന് 425 റൺസുമായി ഓറഞ്ച് ക്യാപ്പിനുള്ള പോരിലും അഭി രണ്ടാമതാണ്... ഈ സീസണിൽ ഇതുവരെ 31 സിക്സറുകളും 40 ഫോറുകളും താരം തൂക്കിയിട്ടുണ്ട്.

അഭിഷേക് ശർമ

3. മാർക്കസ് സ്റ്റോയ്‌നിസ്

പഞ്ചാബ് കിങ്സിൻ്റെ ഫിനിഷർ റോളിൽ തകർത്തടിക്കുന്ന മാർക്കസ് സ്റ്റോയ്നിസ് ആണ് ഇക്കുറി ഐപിഎല്ലിൽ പ്രഹരശേഷിയിൽ മൂന്നാമൻ... 229.16 ആണ് ഈ ഓസീസ് ബാറ്ററുടെ സ്ട്രൈക്ക് റേറ്റ്... 8 മത്സരങ്ങൾ കളിച്ചെങ്കിലും താരത്തിന് ടീമിനായി ബാറ്റിങ്ങിന് ഇറങ്ങേണ്ട അവസരങ്ങൾ താരതമ്യേന കുറവായിരുന്നു... ഈ സീസണിൽ ഇതുവരെ 8 സിക്സറുകളും 10 ഫോറുകളും പറത്തിയ സ്റ്റോയ്നിസ് 110 റൺസാണ് നേടിയത്.

മാർക്കസ് സ്റ്റോയ്‌നിസ്

2. വൈഭവ് സൂര്യവൻഷി

ഐപിഎൽ 2026ലെ ആദ്യ 10 മത്സരങ്ങളിൽ നിന്ന് 404 റൺസ് വാരിക്കൂട്ടി വൈഭവ് സൂര്യവൻഷി ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ്. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളുമടക്കം 237.64 പ്രഹരശേഷിയിൽ ബൗളർമാരെ തല്ലിത്തകർത്താണ് പതിനഞ്ചുകാരൻ്റെ കുതിപ്പ്... ഈ സീസണിൽ ഇതുവരെ 37 സിക്സറുകളും 35 ഫോറുകളും താരം തൂക്കിയിട്ടുണ്ട്.

വൈഭവ് സൂര്യവൻഷി

1. പ്രിയാംശ് ആര്യ

ഈ സീസണിൽ സ്ട്രൈക്ക് റേറ്റിൽ മുന്നിൽ പഞ്ചാബിൻ്റെ യുവ ഓപ്പണർ പ്രിയാംശ് ആര്യയാണ് മുന്നിൽ... 7 മാച്ചിൽ നിന്നും 250.44 പ്രഹരശേഷിയിൽ 283 റൺസാണ് താരം അടിച്ചെടുത്തത്.. ഇതിനോടകം രണ്ട് അർധസെഞ്ച്വറികളും നേടിക്കഴിഞ്ഞു... ഈ സീസണിൽ ഇതുവരെ 26 സിക്സറുകളും 21 ഫോറുകളും ആര്യ തൂക്കിയിട്ടുണ്ട്.

പ്രിയാംശ് ആര്യ
SCROLL FOR NEXT