വീണ്ടും എൽ ക്ലാസിക്കോ പോര്; ചെപ്പോക്കിൽ ഭാഗ്യം പരീക്ഷിക്കാൻ മുംബൈ

പരിക്കിൽ നിന്നും മുക്തരാകാത്ത ധോണിയും രോഹിത്തും ഇന്ന് കളിച്ചേക്കില്ല.
CSK vs MI
Published on
Updated on

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് മുംബൈക്ക് ജീവൻമരണ പോരാട്ടം. ചെപ്പോക്കിലെ ക്ലാസിക് പോരിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ മുംബൈക്ക് ജയം അനിവാര്യമാണ്. മത്സരം വൈകീട്ട് ഏഴരയ്ക്ക് നടക്കും. അതേസമയം, പരിക്കിൽ നിന്നും മുക്തരാകാത്ത ധോണിയും രോഹിത്തും ഇന്ന് കളിച്ചേക്കില്ല.

നേരത്തെ വാംഖഡെയിൽ നടന്ന എൽ ക്ലാസിക്കോ പോരിൽ സഞ്ജു സാംസൻ്റെ സെഞ്ച്വറി കരുത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈയെ 103 റൺസിന് തകർത്തിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന മാർജിനിലായിരുന്നു ചെന്നൈയുടെ വിജയം. സഞ്ജു ഇന്ന് വീണ്ടും മുംബൈയെ അടിച്ചിരുത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

CSK vs MI
IPL | ഡല്‍ഹിക്ക് ഇത് 'റോയല്‍' വിക്ടറി; രാജസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം

ഇന്നലെ ഡൽഹിയുടെ ജയത്തോടെ പോയിൻ്റ് ടേബിളിൽ ഒരു സ്ഥാനം കൂടി പിന്നോട്ടേക്കിറങ്ങി ഏഴാമതാണ് ചെന്നൈ സൂപ്പർ കിങ്സ്. 8 മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റ് മാത്രമുള്ള മുംബൈ ഒൻപതാം സ്ഥാനത്താണ്. ഇന്നലെ ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. അർധസെഞ്ച്വറി നേടിയ കെ.എൽ. രാഹുലാണ് കളിയിലെ താരം.

54 ബോളുകളിൽ നിന്ന് 101 റൺസുമായി സഞ്ജു മാസ്സ് കാട്ടിയപ്പോൾ... പേര് കേട്ട കൂറ്റനടിക്കാരുള്ള മുംബൈ ഇന്ത്യൻസ് ടീമിനൊന്നടങ്കം 114 പന്തിൽ അടിച്ചെടുക്കാനായത് വെറും 104 റൺസാണ്. ചെപ്പോക്കിലെ ബുംറ vs സഞ്ജു പോരിൻ്റെ രണ്ടാം ഭാഗത്തിനായി നമുക്ക് കാത്തിരിക്കാം.

CSK vs MI
പകരം വീട്ടി ഗുജറാത്ത്; ബെംഗളൂരുവിനോട് നാല് വിക്കറ്റ് ജയം
News Malayalam 24x7
newsmalayalam.com