courtesy' BCCI
CRICKET

ഐപിഎൽ 2027: ധോണി മെന്റർ റോളിൽ; വമ്പൻ താരങ്ങളെ കൈവിട്ട് ടീമുകൾ

ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഇതിഹാസ താരം എം.എസ്. ധോണി ഇനി ഉപദേഷ്ടകന്റെ ചുമതലയിലേക്ക് മാറുന്നതാണ് ഏറ്റവും വലിയ വാർത്ത; സ്റ്റാർക്ക്, ബോൾട്ട്, പതിരണ ഉൾപ്പെടെ വമ്പൻ താരങ്ങളെ ഒഴിവാക്കി ഫ്രാഞ്ചൈസികൾ

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഐപിഎൽ 2027 മിനി താരലേലത്തിന് മുന്നോടിയായുള്ള താരങ്ങളെ നിലനിർത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയായതോടെ അപ്രതീക്ഷിത നീക്കങ്ങളുമായി ഫ്രാഞ്ചൈസികൾ. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഇതിഹാസ താരം എം.എസ്. ധോണി ഇനി ഉപദേഷ്ടകന്റെ ചുമതലയിലേക്ക് മാറുന്നതാണ് ഏറ്റവും വലിയ വാർത്ത. 14.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പ്രയാൻഷ് വീർ ഉൾപ്പെടെയുള്ള താരങ്ങളെയും ചെന്നൈ ഒഴിവാക്കി.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ട്രെന്റ് ബോൾട്ട്, ദീപക് ചാഹർ, അല്ലാ ഗസൻഫർ തുടങ്ങിയ പ്രമുഖരെയാണ് റിലീസ് ചെയ്തത്. ഡൽഹി ക്യാപിറ്റൽസ് മിച്ചൽ സ്റ്റാർക്ക്, നിതീഷ് റാണ, പാതും നിസ്സങ്ക, അഭിഷേക് പോറൽ എന്നിവരെയും കൈവിട്ടു.

നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ജേക്കബ് ബെഥൽ, മംഗേഷ് യാദവ്, റിച്ചാർഡ് ഗ്ലീസൺ എന്നിവരെ ഒഴിവാക്കിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 18 കോടി രൂപയുടെ താരമായ മതീഷ പതിരണ, മുസ്തഫിസുർ റഹ്മാൻ, രച്ചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ എന്നിവരെയും റിലീസ് ചെയ്തു.

ഐപിഎൽ 2027: 10 ടീമുകളും ഒഴിവാക്കിയ താരങ്ങളുടെ പൂർണ പട്ടിക

1. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB)

ജേക്കബ് ബെഥൽ, റിച്ചാർഡ് ഗ്ലീസൺ, മംഗേഷ് യാദവ്, വിഹാൻ മൽഹോത്ര, സാത്വിക് ദേശ്വാൾ.

2. ഗുജറാത്ത് ടൈറ്റൻസ് (GT)

ഇഷാന്ത് ശർമ, ലൂക്ക് വുഡ്, കുൽവന്ത് ഖെജ്രോലിയ, ഷാരൂഖ് ഖാൻ, കോണർ എസ്റ്റർഹുയിസൻ.

3. സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH)

ട്രാവിസ് ഹെഡ്, കമിന്ദു മെൻഡിസ്, ജയ്ദേവ് ഉനദ്കട്ട്, ദിൽഷൻ മധുശങ്ക, ഓങ്കാർ തർമാലെ, അമിത് കുമാർ, ശിവം മാവി, ജെറാൾഡ് കോട്‌സി, ഡേവിഡ് പെയ്ൻ.

4. രാജസ്ഥാൻ റോയൽസ് (RR)

ഷിംറോൺ ഹെറ്റ്മെയർ, തുഷാർ ദേശ്പാണ്ഡെ, ആദം മിൽനെ, ക്വേന മഫാക, കുൽദീപ് സെൻ, യുദ്ധ്വീർ സിങ്, വിഘ്‌നേഷ് പുത്തൂർ, രവി സിങ്.

5. പഞ്ചാബ് കിങ്‌സ് (PBKS)

ലോക്കി ഫെർഗൂസൺ, മിച്ചൽ ഓവൻ, നെഹാൽ വധേര, പൈല അവിനാഷ്, പ്രവീൺ ദുബെ, വിശാൽ നിഷാദ്.

6. ഡൽഹി ക്യാപിറ്റൽസ് (DC)

മിച്ചൽ സ്റ്റാർക്ക്, നിതീഷ് റാണ, അഭിഷേക് പോറൽ, പാതും നിസ്സങ്ക, ബെൻ ഡക്കറ്റ്, കരുൺ നായർ, സാഹിൽ പരാഖ്, ദുഷ്മന്ത ചമീര, റഹാൻ അഹമ്മദ്, അജയ് മണ്ഡൽ.

7. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR)

മതീഷ പതിരണ, മുസ്തഫിസുർ റഹ്മാൻ, അജിങ്ക്യ രഹാനെ, റാച്ചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, ആകാശ് ദീപ്, ഉമ്രാൻ മാലിക്, നവ്ദീപ് സൈനി, തേജസ്വി ദഹിയ, ബ്ലെസിങ് മുസറബാനി, ദക്ഷ് കമ്ര, ലുവ്നിത് സിസോദിയ.

8. മുംബൈ ഇന്ത്യൻസ് (MI)

ട്രെന്റ് ബോൾട്ട്, ദീപക് ചാഹർ, അല്ലാ ഗസൻഫർ, അഥർവ അങ്കോലേക്കർ, കേശവ് മഹാരാജ്, മുഹമ്മദ് ഇസാർ, ഡാനിഷ് മാലേവാർ, മായങ്ക് മാർക്കണ്ഡെ, മായങ്ക് റാവത്ത്.

9. ചെന്നൈ സൂപ്പർ കിങ്‌സ് (CSK)

എം.എസ്. ധോണി, പ്രയാൻഷ് വീർ, മാത്യു ഷോർട്ട്, മാറ്റ് ഹെൻറി, സാക് ഫൗൾക്സ്, അമൻ ഖാൻ, കുൽദീപ് യാദവ്, ആകാശ് മാധ്‌വാൾ, ഡയാൻ ഫോർസ്റ്റർ, മക്നീൽ നൊറോൺഹ.

10. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (LSG)

ആവേശ് ഖാൻ, ആൻറിച്ച് നോർക്യ, വാനിന്ദു ഹസരംഗ, മാത്യു ബ്രെറ്റ്‌സ്‌കെ, ജോർജ് ലിൻഡെ, നമൻ തിവാരി, അർഷിൻ കുൽക്കർണി.

മിനി ലേലത്തിൽ ഇനി ആരൊക്കെ?

പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധി പേരെ ഒഴിവാക്കിയതോടെ ഐപിഎൽ 2027 മിനി ലേലത്തിൽ ആവേശകരമായ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. ഒഴിവാക്കിയ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുന്നതിനൊപ്പം ടീമുകളുടെ ദൗർബല്യങ്ങൾ പരിഹരിക്കാനും ഫ്രാഞ്ചൈസികൾക്ക് ലേലം നിർണായകമാകും.

SCROLL FOR NEXT