CRICKET

കെസിഎല്‍ 2025: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ താരങ്ങളായി ബൗളര്‍മാര്‍, ജയത്തോടെ തുടങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്സും കൊല്ലം സെയിലേഴ്‌സും

ക്യാപ്റ്റന്‍ സാലി നേടിയ അര്‍ധ സെഞ്ചുറിയാണ് വിജയം അനായാസമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

ക്രിക്കറ്റ് ആരവമുയര്‍ത്തി കേരളാ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കം. സീസണ്‍ ജയത്തോടെ തുടങ്ങി സഞ്ജുവിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സും നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്‌സും. റണ്ണൊഴുകുമെന്നു പ്രവചിച്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ താരങ്ങളായി ബൗളര്‍മാര്‍.

സഞ്ജുവിന്റെ ഇന്നിംഗ്‌സിനായി കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് വെടിക്കെട്ടുകളുമായി എത്തിയത് ചേട്ടന്‍ സാലി സാംസണ്‍. ട്രിവാന്‍ഡ്രം റോയല്‍സ് ഉയര്‍ത്തിയ 98 റണ്‍സ് വിജയ ലക്ഷ്യം 8 വിക്കറ്റ് ബാക്കി നില്‍ക്കേ കൊച്ചി ബ്ലൂ ടൈടേഴ്‌സ് മറികടന്നു. ക്യാപ്റ്റന്‍ സാലി നേടിയ അര്‍ധ സെഞ്ചുറിയാണ് വിജയം അനായാസമാക്കിയത്.

അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന ആദ്യ മത്സരത്തില്‍ നിലവിലെ ച്യാമ്പന്‍മാരായ കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാള്‍സിനെ പരാജയപ്പെടുത്തി. കാലിക്കറ്റിനായി ക്യാപ്റ്റന്‍ രോഹന്‍ കുന്നുമല്‍ അര്‍ധ്വ സെഞ്ച്വറി നേടി. ആദ്യ മത്സരത്തില്‍ ഷറഫുദ്ദീന്‍ എന്‍ എം പ്ലെയര്‍ ഓഫ് ദി മാച്ച് ആയപ്പോള്‍ രണ്ടാം മത്സരത്തില്‍ മുഹമ്മദ് ആഷിഖ് കളിയിലെ താരമായി.

അമ്പതോളം കലാകാരന്മാര്‍ അണിനിരന്ന കലാരൂപങ്ങളുടെയും വാദ്യാഘോഷങളുടെയും അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ കെ സി എല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ആലപ്പി റിപ്പിള്‍സ് തൃശ്ശൂര്‍ ടൈറ്റന്‍സിനെയും,കൊല്ലം സെയിലേഴ്‌സ് ട്രിവാന്‍ഡ്രം റോയല്‍സിനെയും നേരിടും.

SCROLL FOR NEXT