ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ മൂന്നാം ദിനം 373 റൺസിൻ്റെ മികച്ച ലീഡ് സ്വന്തമാക്കി ഇന്ത്യൻ ബാറ്റർമാർ. യശസ്വി ജെയ്സ്വാൾ (118), ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിങ്ടൺ സുന്ദർ (53), ധ്രുവ് ജുറേൽ എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. ഇന്ത്യൻ സ്കോർ - 396/10 (88 ഓവർ).
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 50 റൺസെടുത്തിട്ടുണ്ട്. സാക് ക്രൗളിയെ (14) മുഹമ്മദ് സിറാജ് ക്ലീൻ ബൗൾഡാക്കി. ബെൻ ഡക്കറ്റാണ് (34) ക്രീസിൽ.
ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം 350ന് മുകളിൽ ലീഡ് നേടാനായത് ഇന്ത്യക്ക് വിജയ പ്രതീക്ഷയേകുന്നുണ്ട്. 263 റൺസാണ് ഓവലിൽ ഇതുവരെ നാലാം ഇന്നിങ്സിൽ ചേസ് ചെയ്ത വിജയിച്ച ഉയർന്ന സ്കോർ.
ഒന്നാമിന്നിങ്സിൽ ഫിഫ്റ്റി നേടിയ കരുൺ നായർ (17) രണ്ടാമിന്നിങ്സിൽ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലും (11) മൂന്നാം ദിനം നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജയും (26) ധ്രുവ് ജുറേലുമാണ് (25) ക്രീസിൽ.
ഇംഗ്ലണ്ടിനായി ജോഷ് ടങ് അഞ്ചും ഗസ് അറ്റ്കിൻസൺ മൂന്നും ജാമി ഓവർടൺ രണ്ടും വിക്കറ്റെടുത്തു. മികച്ച ഫോമിൽ ബാറ്റ് വീശിയ നൈറ്റ് വാച്ച്മാൻ ആകാശ് ദീപിനെ ജെയ്മി ഓവർട്ടണിൻ്റെ പന്ത് ഗസ് അറ്റ്കിൺസൺ ക്യാച്ചെടുത്ത് പുറത്താക്കിയത് മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടിയായി. സെഞ്ചൂറിയൻ യശസ്വി ജെയ്സ്വാളിനെ ജോഷ് ടങ് ജെയ്മി ഓവർട്ടണിൻ്റെ കൈകളിലെത്തിച്ച് പുറത്താക്കി.
നേരത്തെ ഇന്ത്യയുടെ രണ്ടാമിന്നിങ്സിൽ കെ.എൽ. രാഹുൽ (7), സായ് സുദർശൻ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഗസ് അറ്റ്കിൻസണും ജോഷ് ടങ്ങും ജെയ്മി ഓവർട്ടണും ഓരോ വിക്കറ്റെടുത്തു.
നേരത്തെ ഇന്ത്യ ഒന്നാമിന്നിങ്സിൽ 224ന് പുറത്തായപ്പോൾ ഇംഗ്ലണ്ടിൻ്റെ മറുപടി 247 റൺസിലൊതുങ്ങി. 23 റൺസിൻ്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിട്ട് നിൽക്കുന്നതിനാൽ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം നേടേണ്ടത് അഭിമാന പ്രശ്നമാണ്.