
ഗസ് അറ്റ്കിൺസണിൻ്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിൻ്റെ മികവിൽ ഓവൽ ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്. പരമ്പര കൈവിടാതിരിക്കാൻ ജയിക്കേണ്ടത് നിർണായകമാണ് എന്നിരിക്കെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 224 റൺസിൽ അവസാനിച്ചു.
57 റൺസെടുത്ത കരുൺ നായർ ആണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. സായ് സുദർശൻ (38), ശുഭ്മാൻ ഗിൽ (21), വാഷിങ്ടൺ സുന്ദർ (26), കെ.എൽ. രാഹുൽ എന്നിവർക്കൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിച്ചെങ്കിലും കരുൺ നായർക്ക് കാര്യമായ പ്രകടനങ്ങളൊന്നും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കരുണിൻ്റെ സാന്നിധ്യമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്.
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നോവറിൽ 18 റൺസ് നേടിക്കഴിഞ്ഞു.