CRICKET

ടി20 ലോകകപ്പ് 2026 | രക്ഷകനായി ഫഹീം, നെതർലൻഡ്സിനോട് തോൽവിയിൽ നിന്ന് കഷ്ടിച്ച് തടിതപ്പി പാകിസ്ഥാൻ

ഒരു ഘട്ടത്തിൽ പാകിസ്താൻ തോൽവി വരെ മുന്നിൽ കണ്ടിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പ് 2026ലെ ഉദ്ഘാടന മത്സരത്തിൽ ദുർബലരായ നെതർലൻഡ്സിനോട് തോൽവിയിൽ നിന്ന് കഷ്ടിച്ച് തടിതപ്പി പാകിസ്ഥാൻ. ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തിൽ അത്ര അനായാസമായിരുന്നില്ല പാകിസ്ഥാൻ്റെ മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 19.5 ഓവറിൽ 147 റൺസിന് ഓൾഔട്ടായിരുന്നു. മറുപടിയായി മൂന്ന് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാൻ ലക്ഷ്യം കണ്ടത്, സ്കോർ 148/7(19.3).

തോറ്റെങ്കിലും പാകിസ്ഥാനെ വിറപ്പിച്ചാണ് ഓറഞ്ച് ആർമി കളംവിട്ടത്. ഒരു ഘട്ടത്തിൽ പാകിസ്താൻ തോൽവി വരെ മുന്നിൽ കണ്ടിരുന്നു. നിർണായകമായ അവസാന ഓവറിൽ ക്യാച്ച് കൈവിട്ടതും ഓറഞ്ച് പടയ്ക്ക് തിരിച്ചടിയായി.

114 റൺസിന് ഏഴ് എന്ന നിലയിൽ തകർന്ന പാകിസ്താനെ വാലറ്റത്ത് 11 പന്തിൽ 29 റൺസ് നേടി ഫഹീം അഷ്‌റഫാണ് ജയത്തിലേക്ക് നയിച്ചത്. ഓപ്പണറായി ഇറങ്ങിയ സാഹിബ്സാദാ ഫർഹാൻ 47 റൺസ് നേടി. സയീം അയൂബ് 24 റൺസും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സ് 19.5 ഓവറിൽ 147 റൺസിന് ഓൾഔട്ടായിരുന്നു. 29 പന്തിൽ 37 റൺസെടുത്ത സ്‌കോട്ട് എഡ്വാർഡ്, 30 റൺസെടുത്ത ബാസ് ഡീ ലീഡി, 27 റൺസെടുത്ത മൈക്കൽ ലെവിറ്റ്, 20 റൺസെടുത്ത കോളിൻ അക്കർമെൻ എന്നിവരാണ് നെതർലൻഡ്സിനെ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

SCROLL FOR NEXT