CRICKET

ടി20 ലോകകപ്പ് 2026 | മഴ ചതിച്ചു... പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു

കൊളംബോയിലെ ആര്‍. പ്രേമദാസ സ്‌റ്റേഡിയത്തിലായിരുന്നു കളി നിശ്ചയിച്ചിരുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8ലെ ആദ്യ മത്സരം മത്സരം മഴ മൂലം ഉപേക്ഷിച്ചു. പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് മാച്ച് ഉപേക്ഷിക്കുന്നതായി രാത്രി ഒന്‍പത് മണിയോടെ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

ഇതോടെ ഗ്രൂപ്പ് 2ലെ രണ്ട് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്‌റ്റേഡിയത്തിലായിരുന്നു കളി നിശ്ചയിച്ചിരുന്നത്.

പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മഴയെത്തി. ഇടയ്ക്ക് മഴ വിട്ടു നിന്നെങ്കിലും വീണ്ടും പെയ്യുകയായിരുന്നു. ഇതോടെ ഫീല്‍ഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടതോടെ മാച്ച് ഉപേക്ഷിക്കുകയായിരുന്നു.

SCROLL FOR NEXT