Source: X
CRICKET

പഞ്ചാബിന് തുടർച്ചയായ രണ്ടാം തോൽവി; എറിഞ്ഞിട്ട് ഗുജറാത്ത്

41 പന്തിൽ 57 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് തുടർച്ചയായ രണ്ടാം തോൽവി. പഞ്ചാബിനെ ഗുജറാത്ത്‌ 4 വിക്കറ്റിനാണ് തകർത്തത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്ത പഞ്ചാബിനെതിരെ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് 19.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

41 പന്തിൽ 57 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ. പഞ്ചാബിനായി മാർകസ് സ്റ്റോയ്നിസും സുയാഷ് ഷെഡ്ഗെയ്ക്കും മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്.

തുടർച്ചായ ഏഴ് മാച്ചുകളിലും വിജയികളായി അജയ്യരായി മുന്നേറിക്കൊണ്ടിരുന്ന പഞ്ചാബ് ആദ്യ തോൽവി രുചിച്ചത് രാജസ്ഥാൻ റോയൽസിനോടായിരുന്നു. പിന്നീട് പഞ്ചാബിൻ്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

SCROLL FOR NEXT