ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴ് വിക്കറ്റിനാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കൊൽക്കത്ത ഹൈദരാബാദിനെ തോൽപ്പിച്ചത്. 166 റൺസ് പിന്തുടർന്ന കൊൽക്കത്ത പത്ത് പന്തുകൾ ബാക്കി നിൽക്കേ ലക്ഷ്യത്തിലെത്തി.
ആംഗ്രിഷ് രഘുവംശിയുടെ അർധസെഞ്ച്വറി ആണ് കൊൽക്കത്തയ്ക്ക് അനായാസജയം സമ്മാനിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും കൂറ്റൻ സ്കോറിലേക്ക് നയിക്കാനായില്ല. ട്രാവിസ് ഹെഡിൻ്റെ അർധ സെഞ്ച്വറിയാണ് ഹൈദരാബാദിനെ 165ൽ എത്തിച്ചത്. 19ആം ഓവറിൽ ഹൈദരാബാദിലെ എല്ലാവരും പുറത്താവുകയായിരുന്നു.
സൺറൈഴ്സിൻ്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് കളിയിലെ താരം. സുനില്‍ നരെയ്ന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ടുവിക്കറ്റും വൈഭവ് അറോറ, കാമറൂണ്‍ ഗ്രീന്‍, അന്‍കുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.