CRICKET

ഡി കോക്കിൻ്റെ സെഞ്ച്വറി കരുത്തിൽ പഞ്ചാബിന് മുന്നിൽ 196 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി മുംബൈ

നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് മുംബൈ ഇന്ത്യൻസ് അടിച്ചുകൂട്ടിയത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ ഇലവനിൽ ഇടംപിടിച്ചതിന് പിന്നാലെ സെഞ്ച്വറിയോടെ ടീമിന് മികച്ച ഒന്നാമിന്നിങ്സ് സ്കോർ സമ്മാനിച്ച് ദക്ഷിണാഫ്രിക്കൻ താരം ക്വിൻ്റൺ ഡി കോക്ക്. ഡി കോക്കിൻ്റെ (60 പന്തിൽ 112) സെഞ്ച്വറിയുടേയും നമൻ ധിറിൻ്റെ (31 പന്തിൽ 50) ഫിഫ്റ്റിയുടേയും കരുത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് മുംബൈ ഇന്ത്യൻസ് അടിച്ചുകൂട്ടിയത്.

റിയാൻ റിക്കെൽട്ടനേയും (2) സൂര്യകുമാർ യാദവിനേയും (0) തുടക്കത്തിലേ നഷ്ടമായതോടെ മുംബൈ 2.2 ഓവറിൽ 12/2 എന്ന നിലയിൽ തകർന്നിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ നമൻ ധിറിനെ കൂട്ടുപിടിച്ച് ഡി കോക്ക് 68 പന്തിൽ നിന്നും 122 റൺസിൻ്റെ പാർട്ണർഷിപ്പ് പടുത്തുയർത്തി.

ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം 41 റൺസിൻ്റെ കൂട്ടുകെട്ടും പടുത്തുയർത്തി. ഹാർദിക് 14 റൺസെടുത്ത് മാർക്കോ ജാൻസണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്നും മാർക്കോ ജാൻസണും ശശാങ്ക് സിങ്ങും ഓരോ വീതവും വിക്കറ്റെടുത്തു.

SCROLL FOR NEXT