CRICKET

സെഞ്ചൂറിയൻ കിങ് ബ്ലാസ്റ്റിൽ ആർസിബി ടോപ്പർ; സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇതിഹാസം

ടി20യിൽ ആറായിരം റൺസെന്ന നിർണായക നാഴികക്കല്ലും വിരാട് കോഹ്‌ലി ഇന്നലെ മറികടന്നു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

റായ്‌പൂർ: ഐപിഎൽ പത്തൊമ്പതാം സീസണിലെ 57ാം മത്സരത്തിൽ ആർസിബിക്ക് ജയം. വിരാട് കോഹ്ലിയുടെ (60 പന്തിൽ 105) തകർപ്പൻ സെഞ്ച്വറിയും, ദേവ്‌ദത്ത് പടിക്കലിൻ്റെ (39) തകർപ്പൻ ബാറ്റിങ്ങുമാണ് ആർസിബിക്ക് ആറ് വിക്കറ്റിൻ്രെ അനായാസ ജയം സമ്മാനിച്ചത്. നെറ്റ് റൺറേറ്റിൻ്റെ മികവിൽ ഗുജറാത്ത് ടൈറ്റൻസിനെ രണ്ടാമതേക്ക് പിന്തള്ളി ആർസിബി ഐപിഎൽ പോയിൻ്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. ഇരു ടീമുകൾക്ക് 16 പോയിൻ്റ് വീതമാണുള്ളത്.

ഓപ്പണിങ്ങിൽ ജേക്കബ് ബെതെൽ-വിരാട് കോഹ്ലി സഖ്യം 37 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്ലി-ദേവ്ദത്ത് പടിക്കൽ സഖ്യം മികച്ച രീതിയിൽ ബാറ്റ് വീശി. 59 പന്തിൽ നിന്ന് 92 റൺസാണ് ഇവർ വാരിക്കൂട്ടിയത്. കെകെആറിനായി കാർത്തിക് ത്യാഗി മൂന്നും സുനിൽ നരേൻ ഒരു വിക്കറ്റുമെടുത്തു.

റായ്‌പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. 46 പന്തിൽ 71 റൺസെടുത്ത അങ്കൃഷ് രഘുവൻഷിയും 29 പന്തിൽ 49 റൺസെടുത്ത റിങ്കു സിങ്ങും ചേർന്നാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. കാമറൂൺ ഗ്രീൻ 32 റൺസെടുത്തു.

ടി20യിൽ ആറായിരം റൺസെന്ന നിർണായക നാഴികക്കല്ലും വിരാട് കോഹ്‌ലി ഇന്നലെ മറികടന്നു. 58 പന്തിൽ നിന്നാണ് കോഹ്ലിയുടെ സെഞ്ച്വറി പിറന്നത്. കോഹ്ലിയുടെ കരിയറിലെ ഒൻപതാമത്തെ ഐപിഎൽ സെഞ്ച്വറിയും, കരിയറിലെ ഒൻപതാമത്തെ ടി20 സെഞ്ച്വറിയുമാണിത്.

ടി20 ക്രിക്കറ്റിലെ സെഞ്ച്വറി വേട്ടക്കാർ

  • 22 - Chris Gayle

  • 13 - Babar Azam

  • 10 - David Warner

  • 10 - Virat Kohli*

  • 9 - Rilee Rossouw / Sahibzada Farhan

  • 9 - Quinton de Kock / Abhishek Sharma

ഐപിഎല്ലിലെ സെഞ്ച്വറി വേട്ടക്കാർ

  • 9 - Virat Kohli*

  • 7 - Jos Buttler

  • 6 - Chris Gayle

  • 6 - KL Rahul

  • 5 - Sanju Samson

SCROLL FOR NEXT