CRICKET

ഇന്ത്യൻ ടി20 ടീമിൻ്റെ തലപ്പത്ത് മാറ്റം? സഞ്ജു സാംസൺ ആദ്യം വൈസ് ക്യാപ്റ്റനാകും, പിന്നീട് നായകൻ; റിപ്പോർട്ട്

അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്ക് എതിരായ ടി20 പരമ്പരകൾക്ക് മുന്നോടിയായി ഇതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കും.

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഇന്ത്യൻ ടി20 ടീമിൻ്റെ നായക സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റി സഞ്ജുവിനെ നായകനായി നിയമിക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നതായാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്ക് എതിരായ ടി20 പരമ്പരകൾക്ക് മുന്നോടിയായി ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കും. റിപ്പോർട്ടുകൾ പ്രകാരം സൂര്യകുമാറിന് ഫോം തെളിയിച്ച് ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ ഒരു അവസരം കൂടി നൽകാനാണ് സെലക്ടർമാർ തീരുമാനിക്കുന്നതെങ്കിൽ ഈ പരമ്പരകൾക്ക് മുന്നോടിയായി സഞ്ജു സാംസണെ ടീമിൻ്റെ ഉപനായകനായി നിയമിക്കാനും സാധ്യതയുണ്ട്.

ലോകകപ്പിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും സമീപ കാലത്ത് ബാറ്റിങ്ങിൽ ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന സൂര്യകുമാർ യാദവിൻ്റെ മോശം പ്രകടനമാണ് പുതിയ നേതൃത്വത്തെ കുറിച്ച് ചിന്തിക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.

മറുവശത്ത് ഐപിഎല്ലിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും തൻ്റെ നേതൃമികവ് തെളിയിക്കുകയും ടി20 ഫോർമാറ്റിൽ അടുത്ത കാലത്ത് കാഴ്ചവയ്ക്കുന്ന മിന്നും പെർഫോമൻസും സഞ്ജുവിന് വലിയ മുൻതൂക്കമാണ് നൽകുന്നത്. സമ്മർദ്ദ ഘട്ടങ്ങളിൽ ശാന്തതയോടെ ടീമിനെ നയിക്കാനുള്ള സഞ്ജുവിൻ്റെ കഴിവിനെ പ്രശംസിച്ച് സീനിയർ താരങ്ങൾ ഉൾപ്പെടെയുള്ളവർ മുൻപ് രംഗത്ത് വന്നിട്ടുണ്ട്.

SCROLL FOR NEXT