CRICKET

ചേട്ടൻ ചെന്നൈ ക്യാംപിൽ; ആഘോഷമാക്കി ചെന്നൈ ആരാധകർ

ഇത് സഞ്ജുവിന്റെ മൂന്നാം ഐപിഎല്‍ ടീമാണ്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്‍ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപിലെത്തി. ലോകകപ്പിന് ശേഷം നാട്ടില്‍ അവധി ആഘോഷിച്ച ശേഷമാണ് സഞ്ജു ഇന്ന് സിഎസ്‌കെ ടീം ക്യാംപിലെത്തിയത്.

ഇത് സഞ്ജുവിന്റെ മൂന്നാം ഐപിഎല്‍ ടീമാണ്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിലും പിന്നീട് രാജസ്ഥാന്‍ റോയല്‍സ് ടീമിലും കളിച്ചിരുന്നു. രാജസ്ഥാൻ്റെ നായകനായും ഏറെ നാള്‍ താരം കളിച്ചു. അവരെ ഫൈനല്‍ വരെ എത്തിക്കാനും സഞ്ജുവിനു സാധിച്ചിരുന്നു.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ഈ സീസണില്‍ 18 കോടിയ്ക്കാണ് ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചത്. സഞ്ജുവിൻ്റെ വരവ് സിഎസ്‌കെ ആഘോഷമാക്കുകയും ചെയ്തു. മിന്നും ഫോമിലാണ് താരം ചെന്നൈ ക്യാംപിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ ഹാട്രിക്ക് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാന്‍ സഞ്ജുവിനു സാധിച്ചിരുന്നു.

സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സഞ്ജു ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുഷ് മാത്രെയും സഞ്ജുവും ചേര്‍ന്നായിരിക്കും ഇന്നിങ്‌സ് തുടങ്ങുക. മാർച്ച് 28 മുതലാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ചെന്നൈയുടെ ആദ്യ മത്സരം 30നാണ്. ഗുവാഹത്തിയിൽ രാജസ്ഥാന്‍ റോയല്‍സാണ് ആദ്യ എതിരാളികള്‍.

SCROLL FOR NEXT