ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ Source: Facebook/ Sanju Samson
CRICKET

ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിൻ്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയ ഗംഭീറിൻ്റെ ആ വാക്കുകൾ ഇതാണ്...

രവിചന്ദ്രൻ അശ്വിനുമായി നടത്തിയ അഭിമുഖത്തിലാണ് സഞ്ജു ഇന്ത്യയുടെ പുതിയ ഇന്ത്യൻ കോച്ചിൻ്റെ പിന്തുണ തനിക്ക് എത്ര മാത്രമാണെന്ന് വെളിപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

2024ൽ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ ശേഷം ടീമിൽ നിന്ന് പുറത്താകുമെന്ന് ഭയന്നിരിക്കുകയായിരുന്ന സഞ്ജു സാംസണെ ആശ്വസിപ്പിക്കാൻ കോച്ച് ഗൗതം ഗംഭീർ പ്രയോഗിച്ച പ്രചോദിപ്പിക്കുന്ന വാക്കുകൾ വെളിപ്പെടുത്തി മലയാളി സൂപ്പർ താരം.

രവിചന്ദ്രൻ അശ്വിനുമായി നടത്തിയ അഭിമുഖത്തിലാണ് സഞ്ജു ഇന്ത്യയുടെ പുതിയ ഇന്ത്യൻ കോച്ചിൻ്റെ പിന്തുണ തനിക്ക് എത്ര മാത്രമാണെന്ന് വെളിപ്പെടുത്തിയത്.

2024ൽ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായിരുന്നു. ഡ്രസിങ് റൂമിൽ നിരാശനായി ഇരുന്ന എന്നോട് കോച്ച് ഗംഭീർ സംസാരിക്കാനെത്തി. എന്ത് പറ്റിയെന്നാണ് കോച്ച് ചോദിച്ചത്.

"എനിക്ക് രണ്ട് അവസരം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശയാണ്" സഞ്ജു മറുപടി നൽകി. അതിനെന്താ? എന്ന ഗംഭീറിൻ്റെ മറുചോദ്യം സാംസണെ ശരിക്കും ഞെട്ടിച്ചു. ഒപ്പം മലയാളി സൂപ്പർ താരത്തിന് ആത്മവിശ്വാസം നൽകുന്ന വാക്കുകൾ കൂടി ഗംഭീർ പറഞ്ഞു.

"സഞ്ജൂ... ഇനി നീ 21 തവണ തുടർച്ചയായി പൂജ്യത്തിന് പുറത്താവുകയാണെങ്കിൽ മാത്രമെ ടീമിൽ നിന്ന് പുറത്താവുകയുള്ളൂ കേട്ടോ," ഗംഭീറിൻ്റെ വാക്കുകൾ സഞ്ജുവിന് വിശ്വസിക്കാനായില്ല.

"ക്യാപ്റ്റനിൽ നിന്നും പരിശീലകനിൽ നിന്നുമുള്ള ഇത്തരം വാക്കുകൾ ഓപ്പണർ എന്ന നിലയിൽ എൻ്റെ ആത്മവിശ്വാസം ഉയർത്തി. അവർ എന്നെ ശരിക്കും വിശ്വസിക്കുന്നുണ്ടെന്നും കൂടുതൽ നന്നായി ചെയ്യണമെന്ന് ആഗ്രഹം തോന്നി," സാംസൺ പറഞ്ഞു.

SCROLL FOR NEXT