ധോണിയുടെ പിന്‍ഗാമിയാകാന്‍ സഞ്ജു?

സഞ്ജുവിനെ നിലനിർത്തുമോ എന്നതിൽ അന്തിമ തീരുമാനം രാജസ്ഥാന്‍ ടീം മാനേജ്‌മെൻ്റിൻ്റേതായിരിക്കും
സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍Source: ANI
Published on

അടുത്ത ഐപിഎല്‍ സീസണില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകള്‍. താരം രാജസ്ഥാന്‍ ടീം വിടുന്നതായി മാനേജ്‌മെൻ്റിനെ അറിയിച്ചതായാണ് സൂചന. മഹേന്ദ്ര സിംഗ് ധോണിക്ക് പിൻഗാമിയായി സഞ്ജുവിനെ എത്തിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനായി രംഗത്തുണ്ട്.

സഞ്ജു അടുത്ത സീസണില്‍ ഏത് ടീമിനൊപ്പമാകും കളിക്കുക? മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വൈകാതെ വിരാമമായേക്കും. കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ ടീം വിടുന്ന കാര്യം സഞ്ജു രാജസ്ഥാന്‍ മാനേജ്‌മെന്റിനെ അറിയിച്ചതായാണ് റിപ്പോർട്ട്. രാജസ്ഥാൻ മാനേജ്‌മെൻ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് സഞ്ജുവിനെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. സഞ്ജുവിനെ നിലനിർത്തുമോ എന്നതിൽ അന്തിമതീരുമാനം ടീം മാനേജ്‌മെൻ്റിൻ്റേതായിരിക്കും.

സഞ്ജു സാംസണ്‍
ഐഎസ്എൽ നടത്തിപ്പിനെ ചൊല്ലി വ്യക്തതക്കുറവ് തുടരുന്നു; 10 ദിവസത്തിനകം വീണ്ടും ചർച്ചയെന്ന് എഐഎഫ്എഫ്

പ്രഥമ ഐപിഎൽ കിരീട നേട്ടത്തിന് ശേഷം തഴയപ്പെട്ട രാജസ്ഥാൻ റോയൽസിൻ്റെ പുതുയുഗത്തിന് തുടക്കം കുറിച്ച നായകനാണ് സഞ്ജു സാംസൺ. 2013ലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. കോഴ വിവാദത്തിൽ ടീമിനേർപ്പെടുത്തിയ വിലക്കിന് ശേഷവും രാജസ്ഥാൻ തങ്ങളുടെ സ്റ്റാർ പ്ലെയറെ ടീമിലേക്ക് തിരിച്ചെത്തിച്ചു. അധികം വൈകാതെ ടീമിൻ്റെ നായകസ്ഥാനവും സഞ്ജുവിനെ തേടിയെത്തി. നായകനായ രണ്ടാം വർഷം ടീമിനെ ഐപിഎൽ ഫൈനലിലെത്തിച്ച് സഞ്ജു മികവ് തെളിയിച്ചു.

സഞ്ജുവിൻ്റെ വരവോടെ രാജസ്ഥാൻ റോയൽസിൻ്റെ ആരാധക സംഘത്തിലും വളർച്ചയുണ്ടായി. ടീമിനൊപ്പം താരം എന്നതിന് വിപരീതമായി സഞ്ജുവിനൊപ്പം രാജസ്ഥാൻ പഴയ പ്രതാപകാലത്തെ വീണ്ടെടുക്കുകയായിരുന്നു. രാജസ്ഥാൻ കുപ്പായത്തിൽ നിറസാന്നിധ്യമായി സഞ്ജു എന്നും ടീമിനൊപ്പമുണ്ടായിരുന്നു. നിരവധി വിജയങ്ങളിലേക്ക് രാജസ്ഥാനെ കൈപിടിച്ചുയർത്തിയ കപ്പിത്താൻ. വെടിക്കെട്ട് ഇന്നിങ്സുകളുമായി കളം നിറഞ്ഞ സ്റ്റാർ ബാറ്റർ. ഈ വർഷം നടന്ന മെഗാ താരലേലത്തിൽ 18 കോടിക്കാണ് രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്. ഇതിന് ശേഷമാണ് താരവും ടീം മാനേജ്‌മെൻ്റുമായുള്ള ബന്ധത്തിൽ വിള്ളൽവീണത്.

സഞ്ജു സാംസണ്‍
'പലസ്തീനിയൻ പെലെ', ഫുട്ബോൾ താരം സുലൈമാൻ അൽ ഒബീദ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

സഞ്ജു രാജസ്ഥാനിൽ നിന്ന് മാറുമെന്ന വാർത്തകൾക്ക് പിന്നാലെ നിരവധി ഐപിഎൽ ഫ്രാഞ്ചൈസികളാണ് താരത്തെ പാളയത്തിലെത്തിക്കാനായി കച്ചകെട്ടുന്നത്. അതിൽ തന്നെ മുൻപന്തിയിലുള്ളത് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സാണ്. എംഎസ്‌ഡിയുടെ പിൻഗാമിയായി സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ നീക്കം. പുതിയ നായകനെ തേടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനായി ശ്രമം തുടരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com