ടീം ബംഗ്ലാദേശ് Source; X
CRICKET

ഏഷ്യാ കപ്പ്; സൂപ്പര്‍ ഫോറിൽ ശ്രീലങ്കയെ 4 വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്

തൗഹിദ് ഹ്രിഡോയ് അർധസെഞ്ച്വറി നേടിയതോടെ 19 ഓവറുകൾ പിന്നിടുമ്പോൾ ബംഗ്ലാദേശ് 164/4 എന്ന നിലയിലെത്തിയിരുന്നു. അവസാനം ഒരു പന്ത് ബാക്കി നിൽക്കെ ബംഗ്ലാദേശ് 169 റൺസ് പിന്തുടർന്ന് വിജയം നേടി.

Author : ന്യൂസ് ഡെസ്ക്

എഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ സൂപ്പർഫോർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമായി. ആദ്യ മത്സരത്തിൽ സൂപ്പര്‍ ഫോറിൽ ശ്രീലങ്കയെ 4 വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായിരുന്നു ഇതെന്ന് നിരൂപകർ പറയുന്നു. അവസാന ഓവറിൽ ആശങ്കകൾ ഉയർത്തിയെങ്കിലും ബംഗ്ലാദേശ് ലക്ഷ്യം കണ്ടു. അവസാന നിമിഷം ശാന്തതയോടെ ബോൾ നേരിട്ട ഷമിം ഹൊസൈൻ വിജയ റൺ പൂർത്തിയാക്കിയ ശേഷം ക്രീസിൽ സന്തോഷപ്രകടനം നടത്തുകയായിരുന്നു.

തൗഹിദ് ഹ്രിഡോയ് അർധസെഞ്ച്വറി നേടിയതോടെ 19 ഓവറുകൾ പിന്നിടുമ്പോൾ ബംഗ്ലാദേശ് 164/4 എന്ന നിലയിലെത്തിയിരുന്നു. അവസാനം ഒരു പന്ത് ബാക്കി നിൽക്കെ ബംഗ്ലാദേശ് 169 റൺസ് പിന്തുടർന്ന് വിജയം നേടി. ഹ്രിഡോയിയുടെ അർദ്ധസെഞ്ച്വറിയാണ് ബംഗ്ലാദേശിന് ശക്തി പകർന്നത്. ടോസ് നേടി ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് 169 റണ്‍സ് വിജയലക്ഷ്യം എന്നത് അൽപം ആശങ്ക ഉയർത്തിയിരുന്നു. ദാസുന്‍ ഷനകയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ പിന്തുണയിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക 168 റണ്‍സെടുത്തത്.

37 പന്തില്‍ പുറത്താകാതെ 64 റണ്‍സടിച്ച ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. കുശാൽ മെന്‍ഡിസ് 34 റണ്‍സടിച്ചപ്പോള്‍ പാതും നിസങ്ക 22 റണ്‍സടിച്ചു. അവസാന പന്ത് സിക്സിന് പറത്തിയാണ് ഷനക ലങ്കയെ 168ല്‍ എത്തിച്ചത്. മൂന്ന് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് ഷനകയുടെ ഇന്നിംഗ്സ്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ മൂന്നും മെഹ്ദി ഹസൻ 25 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.

SCROLL FOR NEXT