ആവേശത്തേക്കാള്‍ ആക്ഷേപങ്ങള്‍ക്ക് വേദിയായി ഏഷ്യാകപ്പ്, ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്?

ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പെട്ടതോടെ എല്ലാവരും കരുതിയത് പഴയ കാലഘട്ടത്തെപ്പോലെ ആവേശം അലതല്ലുമെന്നാണ്.
ആവേശത്തേക്കാള്‍ ആക്ഷേപങ്ങള്‍ക്ക് വേദിയായി ഏഷ്യാകപ്പ്, ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്?
Published on

ട്വന്റി 20 ക്രിക്കറ്റ് എന്നും ആവേശമാണ്. ലോകകപ്പിന് മുന്നോടിയായുള്ള ഏഷ്യാകപ്പില്‍ പക്ഷേ ആവേശത്തേക്കാള്‍ ആക്ഷേപങ്ങളാണ് കേള്‍ക്കുന്നത്? ക്രിക്കറ്റില്‍ സംഭവിക്കുന്നത് എന്ത്? ഏഷ്യാ കപ്പില്‍ മത്സരങ്ങള്‍ സൂപ്പര്‍ ഫോറിലെത്തുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലാണോ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അല്ലാ എന്ന്. ആരാധകരെ ആവേശം കൊളിക്കുന്ന ഒരു മത്സരം പോലും ഇപ്രാവശ്യത്തെ ഏഷ്യാകപ്പിലുണ്ടായില്ല... ആവേശം പകരുമെന്ന് കരുതിയ ഇന്ത്യ പാക് ക്ലസിക്ക് പോരാട്ടമാക്കെട്ടെ വിവാദച്ചൂഴിയിലും പെട്ടു.

ചരിത്രത്തിലെ തന്നെ ഏറ്റവും അപ്രിയമായ ടൂര്‍ണമെന്റായി മാറിയിരിക്കുകയാണ് ഇപ്രാവശ്യത്തേത്. കുട്ടി ക്രിക്കറ്റിലേക്ക് ടൂര്‍ണമെന്റ് തിരിച്ചെത്തിയെങ്കിലും അണുവിട ആസ്വദിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരം നല്‍കിയില്ല. ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പെട്ടതോടെ എല്ലാവരും കരുതിയത് പഴയ കാലഘട്ടത്തെപ്പോലെ ആവേശം അലതല്ലുമെന്നാണ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. മത്സരം ഏകപക്ഷീയമായി ഇന്ത്യ വിജയിച്ചു. പിന്നാലെ വിവാദവും.

ആവേശത്തേക്കാള്‍ ആക്ഷേപങ്ങള്‍ക്ക് വേദിയായി ഏഷ്യാകപ്പ്, ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്?
ഏഷ്യാകപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ; ഇനി സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പാക് നായകന്‍ സല്‍മാന്‍ ആഗയ്ക്ക് ഹസ്തദാനം നല്‍കാത്തത് വിവാദമായി. മത്സരം നിയന്ത്രിച്ച മാച്ച് റാഫറി ആന്‍ഡി പൈക്രോഫ്റ്റ് വിഷയത്തില്‍ ഇടപെട്ടില്ലെന്നും, ഇന്ത്യക്കൊപ്പം നിലകൊണ്ടുവെന്ന് ചൂണ്ടിക്കാണിച്ചു ഐസിസിക്ക് പരാതി നല്‍കി, ഒപ്പം പൈക്രോഫ്ടിനെ മാറ്റണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാകിസ്ഥാന്‍ ആവശ്യം ഐസിസി തള്ളിയതോടെ, പിസിബി പ്രതിഷേധം ആയി യുഎഇക്കെതിരായ മത്സരം ഒരു മണിക്കൂര്‍ വൈകിപ്പിച്ചു. വിഷയത്തില്‍ ഒന്നിലധികം ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്താനെതിരെ നടപടിക്കൊരുങ്ങി ഐസിസി.

ടൂര്‍ണമെന്റില്‍ ആകെ ആശ്വാസം നല്‍കിയത് അഫ്ഗാനിസ്ഥാന്‍ മാത്രം. എല്ലാ ലോക വേദികളിലും വമ്പന്മാരെ വിറപ്പിക്കുന്നത് പോലെതന്നെ അഫ്ഗാന്‍ ഏഷ്യാകപ്പിലും നിലകൊണ്ടു. ഗ്രൂപ്പ് ബിയില്‍ അവസാന മത്സരത്തിലാണ് സൂപ്പര്‍ ഫോര്‍ ചിത്രം തെളിഞ്ഞത്. അവസാന മത്സരത്തില്‍ അഫ്ഗാന്‍ തോറ്റ്, സൂപ്പര്‍ ഫോര്‍ കാണാതെ പുറത്തായെങ്കിലും തലയുയര്‍ത്തിയാണ് റാഷിദ് ഖാനും സംഘവും മടങ്ങുന്നത്.

ഏഷ്യാകപ്പില്‍ അവസാന പ്രതീക്ഷയാണ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍. ഇതിലും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നതും ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ് ആരാധകര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com