CRICKET

"ചാംപ്യന്മാരായാൽ അയാളിൽ നിന്നും ഇന്ത്യ കപ്പ് സ്വീകരിക്കില്ല"; വീണ്ടും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സൂര്യകുമാർ യാദവ്

ഗ്രൗണ്ടിൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ അത്തരം തീരുമാനങ്ങൾ മുൻകൂട്ടി എടുക്കണമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗങ്ങളും ആഗ്രഹിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ദുബായ്: 2025 ഏഷ്യ കപ്പിൽ ഇത്തവണ ഇന്ത്യൻ ടീം ചാംപ്യൻമാരായാൽ പാകിസ്ഥാൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽ നിന്നും കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഈ സന്ദേശം എസിസിക്കും കൈമാറിയിട്ടുണ്ടെന്നും താരം അറിയിച്ചു.

ടൂർണമെൻ്റിന് ഇടയിൽ പിന്നീട് കളിക്കളത്തിൽ വച്ച് മറ്റുള്ളവർക്ക് നാണക്കേട് ഉണ്ടാകാതിരിക്കാൻ അത്തരം തീരുമാനങ്ങൾ മുൻകൂട്ടി എടുക്കണമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗങ്ങളും ആഗ്രഹിക്കുന്നതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

മൈതാനത്ത് വച്ച് പെട്ടെന്ന് കൈ കൊടുക്കരുതെന്ന ഇന്ത്യൻ ടീമിൻ്റെ തീരുമാനത്തിൽ നഖ്‌വി അസ്വസ്ഥനായിരുന്നു എന്ന് എസിസി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മുൻകൂട്ടി തീരുമാനിച്ചത് ആയിരുന്നുവെങ്കിൽ അദ്ദേഹം ആ പ്രോട്ടോക്കോളിനോട് യോജിക്കുമായിരുന്നു എന്നും പിസിബി വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.

SCROLL FOR NEXT