Source: X
CRICKET

'സിക്സർ ബോസ്'; ഗെയിലിൻ്റെ റെക്കോർഡും തകർത്ത് വൈഭവ്

ഹൈദരാബാദിനെതിരെ നേടിയ ഏഴ് സിക്സറുകളാണ് ഗെയിലിൻ്റെ റെക്കോർഡ് തകർക്കാൻ സൂര്യവൻഷിയെ സഹായിച്ചത്

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി വൈഭവ് സൂര്യവൻഷി. ക്രിസ് ഗെയിലിൻ്റെ റെക്കോർഡ് മറികടന്നാണ് വൈഭവിൻ്റെ നേട്ടം. ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ ഏഴ് സിക്സറുകളാണ് ഗെയിലിൻ്റെ റെക്കോർഡ് തകർക്കാൻ സൂര്യവൻഷിയെ സഹായിച്ചത്.

2012ലെ ഐപിഎല്ലിൽ 59 സിക്സറുകൾ നേടിയ ഗെയിലിൻ്റെ റെക്കോർഡാണ് വൈഭവ് ഈ സീസണിലൂടെ മറികടന്നത്. ഇതോടെ വൈഭവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. ഐപിഎല്ലിൽ തുടക്കമിട്ട് ഒരു വർഷം മാത്രം പിന്നിടുമ്പോൾ വൈഭവ് സൂര്യവൻഷിയെന്ന 15കാരൻ റെക്കോർഡുകളാൽ വിസ്മയം തീർക്കുകയാണ്.

നേരത്തെ ഒരു ഐപിഎൽ സീസണിൽ 50 സിക്സറുകൾ തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറിയെന്ന നേട്ടത്തിന് തൊട്ടടുത്തെത്തിയെങ്കിലും ആ നേട്ടം സ്വന്തമാക്കാൻ വൈഭവിനായില്ല. ഈ ഇന്നിങ്സോടെ 15 ഇന്നിങ്സുകളിൽ നിന്നായി 680 റൺസും വൈഭവ് തികച്ചു.

SCROLL FOR NEXT