VAIBHAV SURYAVANSHI PHOTO|BCCI
CRICKET

ചരിത്രമെഴുതി വൈഭവ് സൂര്യവംശി; ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകൻ

17 വയസ്സിൽ ക്രൊയേഷ്യൻ ടീമിനെ നയിച്ച സാക് വുക്‌സിചിന്റെ റെക്കോഡാണ് വൈഭവ് 15 വർഷവും 232 ദിവസവും പ്രായത്തിൽ നായകനായി തിരുത്തിയെഴുതിയത്.

Author : ന്യൂസ് ഡെസ്ക്

ഇൻഡോർ: സയീദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ ബിഹാറിനെ നയിക്കുമ്പോൾ വൈഭവ് സൂര്യവംശി നടന്നുകയറുന്നത് ചരിത്രത്തിലേക്ക് കൂടിയാണ്, പുരുഷ ടി20 ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ നായകൻ. 17 വയസ്സിൽ ക്രൊയേഷ്യൻ ടീമിനെ നയിച്ച സാക് വുക്‌സിചിന്റെ റെക്കോഡാണ് വൈഭവ് 15 വർഷവും 232 ദിവസവും പ്രായത്തിൽ നായകനായി തിരുത്തിയെഴുതിയത്.

ടോസ് ജയിച്ച ബിഹാർ വൈഭവിന് കീഴിൽ ബാറ്റിംഗ് തിരഞ്ഞെടുത്തു. മുൻ ഇന്ത്യൻ താരം ജയദേവ് ഉനദ്കട്ടിന് കീഴിലാണ് സൗരാഷ്ട്ര മത്സരത്തിനെത്തുന്നത്. ഇതാദ്യമായാണ് നായകപദവി കയ്യാളുന്നതെങ്കിലും, ഈ സീസണിൽ തന്നെ ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന് കീഴിൽ കിഴക്കൻ മേഖലയുടെ ഉപനായകനായിരുന്നു.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനും സെഞ്ചുറി നേടിയ കളിക്കാരനും രാജസ്ഥാൻ റോയൽസ് താരമായ സൂര്യവംശിയാണ്. നിലവിലെ ഇന്ത്യൻ ടി20 ടീമിന്റെ ഭാഗമായ വൈഭവ്, ഭാവിയുടെ പ്രതീക്ഷയായാണ് വിലയിരുത്തപ്പെടുന്നത്. നായകപദവിയെ വൈഭവ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

SCROLL FOR NEXT