ഇന്ത്യ-ന്യൂസീലാൻഡ് നാലാം ഏകദിനം: തകർന്നടിഞ്ഞ് ഇന്ത്യ, തോൽവി 244 റൺസിന്

മാറ്റ് ഹെൻട്രിയാണ് മത്സരത്തിലെ താരം. ഇന്ത്യയുടെ ചരിത്രത്തിൽ റൺ കണക്കിൽ രണ്ടാമത്തെ വലിയ തോൽവിയാണ് ഓക്‌ലാൻഡിലേത്.
ശ്രേയസ് അയ്യരിന്റെ വിക്കറ്റ് ആഘോഷിക്കുന്ന മാറ്റ് ഹെൻട്രി
ശ്രേയസ് അയ്യരിന്റെ വിക്കറ്റ് ആഘോഷിക്കുന്ന മാറ്റ് ഹെൻട്രിPhoto|AP
Published on: 
Updated on: 

ഓക്‌ലാൻഡ്: ന്യൂസീലാൻഡിനെതിരായ നാലാം ഏകദിനത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ടീം. 244 റൺസിന്റെ വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാൻഡ്, ഓപ്പണർ വിൽ യങ്ങിന്റെ സെഞ്ചുറി [125] മികവിൽ ഇന്ത്യക്ക് മുന്നിൽ 333 റൺസ് വിജയലക്ഷ്യമാണ് നൽകിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ, മുൻനിരയുടെ കൂട്ടത്തകർച്ചയോടെ 26.4 ഓവറിൽ 89 റൺസിന് എല്ലാവരും പുറത്തായി.

ശ്രേയസ് അയ്യരിന്റെ വിക്കറ്റ് ആഘോഷിക്കുന്ന മാറ്റ് ഹെൻട്രി
India vs Ireland 1st T20 I ബെല്‍ഫാസ്റ്റില്‍ ഇന്ത്യക്ക് ഷോക്ക്; ചരിത്രമെഴുതി അയര്‍ലന്‍ഡ്

ആദ്യം ബാറ്റുചെയ്ത കിവീസിന് വേണ്ടി അർദ്ധ ശതകം നേടിയ ടിം സെയ്ഫെർട്ടും [58], ഫിൻ അലനും [41] ആണ് ന്യൂസീലാൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ബാറ്റിംഗിനിടെ വിൽ യങ്ങിനെ ഇന്ത്യൻ ഫീൽഡർമാർ രണ്ട് തവണ കൈവിട്ടിരുന്നു. അവസരം മുതലാക്കിയ വിൽ, ടീമിനെ കൂറ്റൻ സ്കോറിലേക്ക് കൈപിടിച്ചുയർത്തി. അക്‌സർ പട്ടേൽ 39 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് വേണ്ടി ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

ശ്രേയസ് അയ്യരിന്റെ വിക്കറ്റ് ആഘോഷിക്കുന്ന മാറ്റ് ഹെൻട്രി
ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാം; പിടിവാശി വിട്ട് ബിസിസിഐ

എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മാറ്റ് ഹെൻട്രിയുടെ ആദ്യ ഓവർ തന്നെ വിധിയെഴുതി. രോഹിത്, കോഹ്ലി, ശ്രേയസ് മൂന്ന് പേരും പൂജ്യത്തിന് പുറത്തായി. തുടർന്ന് ഒരുഘട്ടത്തിലും ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇരുപത്തിയേഴ് റൺസ് വിട്ടുകൊടുത്ത ഹെൻട്രി ആറ് വിക്കറ്റ് വീഴ്ത്തി. പേസർ മാത്യു ഫിഷറും മൂന്ന് വിക്കറ്റുമായി ഹെൻട്രിക്ക് പിന്തുണ നൽകി. ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങിൽ രണ്ടക്കം കടന്നത് മുന്നേ മൂന്ന് പേർ. ഇഷാൻ കിഷൻ [27] ആണ് ഉയർന്ന സ്‌കോർ നേടിയത്.

മാറ്റ് ഹെൻട്രിയാണ് മത്സരത്തിലെ താരം. ഇന്ത്യയുടെ ചരിത്രത്തിൽ റൺ കണക്കിൽ രണ്ടാമത്തെ വലിയ തോൽവിയാണ് ഓക്‌ലാൻഡിലേത്. അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ 2-1 ന് മുന്നിലാണ്. മഴമൂലം ഒരു മത്സരം ഉപേക്ഷിച്ചിരുന്നു. അവസാന ഏകദിനം ഞായറാഴ്ചയാണ്.