ദുബായ്: എഷ്യ കപ്പിൽ പാകിസ്ഥാനെ തകർത്ത് സൂപ്പർ ഫോറിലേക്ക് മുന്നേറിയതിന് പിന്നാലെ വിജയം ഇന്ത്യൻ സൈന്യത്തിന് സമർപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പഹൽഗാം ഭീകരാക്രമണത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഈ മുഹൂർത്തം വിനിയോഗിക്കുകയാണെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.
"ഈ നല്ല മുഹൂർത്തം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഞങ്ങൾ ഉപയോഗിക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. കൂടാതെ വളരെയധികം ധൈര്യം കാണിച്ച (ഓപ്പറേഷൻ സിന്ദൂറിനെ ഓർമിപ്പിച്ച്) ഞങ്ങളുടെ എല്ലാ സായുധ സേനകൾക്കും വിജയം സമർപ്പിക്കുന്നു," സൂര്യകുമാർ യാദവ് പറഞ്ഞു.
"അവർ ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രൗണ്ടിൽ ഞങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം അവർക്ക് പുഞ്ചിരിക്കാൻ കൂടുതൽ കാരണങ്ങൾ നൽകാനാകുമെന്നും പ്രതീക്ഷിക്കുന്നു," ഇന്ത്യൻ നായകൻ പറഞ്ഞു.