CRICKET

കളിയിലെ താരമായി റുഥര്‍ഫോര്‍ഡ്; ഇംഗ്ലീഷ് പടയെ 30 റണ്‍സിന് പരാജയപ്പെടുത്തി വിന്‍ഡീസ് | ടി20 ലോകകപ്പ് 2026

30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന സാം കറന്‍ ഇംഗ്ലണ്ടിന് അവസാനം വരെ പ്രതീക്ഷ നല്‍കിയെങ്കിലും പ്രതീക്ഷകൾ അവസാനിച്ചു

Author : ന്യൂസ് ഡെസ്ക്

മുംബൈ: വാങ്കഡേ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. 30 റണ്‍സിനാണ് വിന്‍ഡീസ് ഇംഗ്ലീഷ് പടയെ തോല്‍പ്പിച്ചത്. 197 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് 160 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. ഗുഡകേഷ് മൂന്നും റോസ്റ്റന്‍ ചേസ് രണ്ടും വിക്കറ്റ് വീഴ്ത്തി. വെസ്റ്റ് ഇന്‍ഡീസിനായി അര്‍ധ സെഞ്ച്വറി നേടിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡാണ് കളിയിലെ താരം.

30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന സാം കറന്‍ ഇംഗ്ലണ്ടിന് അവസാനം വരെ പ്രതീക്ഷ നല്‍കിയെങ്കിലും ഒടുവില്‍ പരാജയം നേരിടേണ്ടി വന്നു. തുടര്‍ച്ചയായ രണ്ടാം തവണ വിജയിച്ചതോടെ സൂപ്പര്‍ 8 യോഗ്യതയ്ക്ക് തൊട്ടരികിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഇംഗ്ലണ്ടിന് ഇത് ആദ്യതോല്‍വിയാണ്.

വെസ്റ്റ് ഇന്‍ഡീസിന്റേത് മികച്ച തുടക്കമായിരുന്നില്ലെങ്കിലും ഷിമ്രോണിലൂടെയാണ് കളി തിരിച്ചുപിടിച്ചത്. ഷിമ്രോണ്‍ 12 പന്തില്‍ 23 റണ്‍സ് നേടി. റോസ്റ്റണ്‍ ചേസ് 34 റണ്‍സും റുഥര്‍ഫോര്‍ഡ് 76 റണ്‍സും നേടി. 33 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ ആണ് വിന്‍ഡീസിനായി പൊരുതി സ്‌കോര്‍ ചെയ്ത മറ്റൊരു താരം.

ഇംഗ്ലിണ്ടിന്റേത് തുടക്കം മികച്ചതായിരുന്നെങ്കിലും വിന്‍ഡീസിന്റെ പ്രതിരോധത്തില്‍ അധികം പിടിച്ചു നില്‍ക്കാനായില്ല. ഓപ്പണര്‍മാരായി ഇറങ്ങിയ ഫില്‍ സാള്‍ട്ട് 30 റണ്‍സും ജോസ് ബട്‌ലര്‍ 21 റണ്‍സും എടുത്തു. ജേക്കബ് ബെത്തെല്‍ 33 റണ്‍സും സാം കറന്‍ 30 പന്തില്‍ 43 റണ്‍സും നേടി.

സാം അവസാന നിമിഷം വരെ പൊരുതിയെങ്കിലും പിന്നീട് ഇറങ്ങിയ വില്‍ ജാക്‌സ് (2), ജാമീ ഓവര്‍ട്ടണ്‍ (5), ജോഫ്ര അര്‍ച്ചര്‍ (6), ലയം ഡോസണ്‍ (1), ആദില്‍ റാഷിദ്(0) എന്നിവര്‍ ചലനമുണ്ടാക്കാതെ പുറത്തായതോടെ ഇംഗ്ലണ്ട് 166 റണ്‍സിന് പരാജയം നുണഞ്ഞു.

SCROLL FOR NEXT