Image: X
CRICKET

മഴ കളിക്കുന്ന ലോകകപ്പ്; ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

ഇന്ത്യയുടെ മറുപടി ബാറ്റിങ് തുടരുന്നതിനിടെയായിരുന്നു രസംകൊല്ലിയായി മഴ എത്തിയത്

Author : ന്യൂസ് ഡെസ്ക്

നവി മുംബൈ: മഴ തടസ്സപ്പെടുത്തിയ ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഒടുവില്‍ ഉപേക്ഷിക്കേണ്ടി വന്നു. ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ മറുപടി ബാറ്റിങ് തുടരുന്നതിനിടെയായിരുന്നു രസംകൊല്ലിയായി മഴ എത്തിയത്.

ബംഗ്ലാദേശ് ഉയര്‍ത്തി 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാത 57 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോഴായിരുന്നു മഴയെത്തിയത്. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. സ്മൃതി മന്ദാന (34), അമന്‍ജോത് കൗര്‍ (15) എന്ന നിലയിലായിരുന്നു ഇന്ത്യയുടെ സ്‌കോര്‍.

മഴ കുളമാക്കിയ മത്സരം നേരത്തേ 27 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സായിരുന്നു ബംഗ്ലാദേശിന്റ സമ്പാദ്യം. 36 റണ്‍സ് നേടിയ ഷര്‍മിന്‍ അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി രാധ യാദവ് മൂന്ന് വിക്കറ്റും ശ്രീ ചരണി രണ്ട് വിക്കറ്റും നേടി.

ഇന്ത്യയെ സംബന്ധിച്ച് അപ്രധാന മത്സരമായിരുന്നു ഇന്നത്തേത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായിരുന്നു ഇന്നത്തേത്.

സെമി ഉറപ്പിച്ച ഇന്ത്യ വ്യാഴാഴ്ച ഓസ്‌ട്രേലിയയോട് ഏറ്റുമുട്ടും. ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്നലെ ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ ഏഴ് വിക്കറ്റിന് തകര്‍ത്തതോടെയാണ് ലൈനപ്പില്‍ അന്തിമ തീരുമാനമായത്.

ലോകകപ്പിലെ അപരാജിത കുതിപ്പ് ഓസ്ട്രേലിയ തുടരുകയാണ്. ഏഴ് മത്സരങ്ങളില്‍ 13 പോയിന്റ് നേടി ഓസ്ട്രേലിയ പോയിന്റ പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

SCROLL FOR NEXT