CRICKET

യുവരാജ് സിംഗ് ഡൽഹി ക്യാപിറ്റൽസിനൊപ്പം? 2027 ലെ ഐപിഎല്ലിൽ പരിശീലകനായി എത്തുമെന്ന് റിപ്പോർട്ട്

യുവരാജിനായി ഗാംഗുലിയാണ് നീക്കം നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഓൾറൗണ്ടർ യുവരാജ് സിംഗ് 2027 ലെ ഐപിഎല്ലിൽ പരിശീലകനായി എത്തുമെന്ന് റിപ്പോർട്ട്. ഡൽഹി ക്യാപിറ്റൽസിന്റെ (ഡി‌സി) പരിശീലക സ്ഥാനത്തേക്ക് താരം എത്തുമെന്നാണ് സൂചനകൾ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഡി‌സി സപ്പോർട്ട് സ്റ്റാഫിലേക്ക് മടങ്ങിവരുമെന്നും യുവരാജിനായി ഗാംഗുലിയാണ് നീക്കം നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ രണ്ട് സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്രിക്കറ്റ് ഡയറക്ടറായി ഗാംഗുലിയായിരുന്നു ചുമതല വഹിച്ചത്. 2025 ലെയും 2026 ലെയും ഐ‌പി‌എൽ സീസണുകളിലെ മോശം പ്രകടനങ്ങൾക്ക് ശേഷം ഡൽഹി ടീമിനെ മൊത്തത്തിൽ അഴിച്ചു പണിയാനാണ് സാധ്യത. അതിൻ്റെ ഭാഗമായാണ് യുവരാജ് പരിശീലക സ്ഥാനത്തേക്ക് എത്തുകയെന്നും പറയുന്നു.

അക്‌സർ പട്ടേൽ നയിച്ച ഡി‌സിക്ക്, കെ‌എൽ രാഹുൽ , മിച്ചൽ സ്റ്റാർക്ക് , കുൽദീപ് യാദവ് തുടങ്ങിയ സ്റ്റാർ കളിക്കാരുണ്ടായിരുന്നിട്ടും രണ്ട് വർഷങ്ങളിലും പ്ലേ ഓഫിലെത്താൻ കഴിഞ്ഞില്ല. 2025 ലെ ഐ‌പി‌എല്ലിൽ ഡി‌സി മികച്ച തുടക്കമായിരുന്നെങ്കിലും പിന്നീട് ആ മികവ് നിലനിർത്താനായില്ല. അതുകൊണ്ടു തന്നെ നിലവിലെ പരിശീലകൻ ഹേമാംഗ് ബദാനിയെ മാറ്റാനുള്ള നീക്കങ്ങളിലേക്ക് എത്തുകയായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

SCROLL FOR NEXT