ഒസ്മാൻ ഡെംബലെയും, ഐറ്റാന ബോൺമാറ്റിയും Source: x/ @ballondor
FOOTBALL

ബാലൺ ഡി ഓർ പുരസ്കാരം: നേട്ടം സ്വന്തമാക്കി ഡെംബലെയും ഐറ്റാന ബോൺമാറ്റിയും

ബാഴ്സലോണയുടെ ലാമിൻ യമാലിനെ മറികടന്നാണ് പിഎസ്ജി താരമായ ഡെംബലെയുടെ നേട്ടം.

Author : ന്യൂസ് ഡെസ്ക്

പാരിസ്: മികച്ച പുരുഷ, വനിത താരങ്ങൾക്കുള്ള ബാലൺ ഡി ഓർ സ്വന്തമാക്കി ഒസ്മാൻ ഡെംബലെയും ഐറ്റാന ബോൺമാറ്റിയും. ബാഴ്സലോണയുടെ ലമിൻ യമാലിനെ മറികടന്നാണ് പിഎസ്ജി താരമായ ഡെംബലെയുടെ നേട്ടം. ബാഴ്സയുടെ ബോൺമാറ്റിയുടെ തുടർച്ചയായ മൂന്നാം ബാലൺ ഡി ഓർ ആണ്. മികച്ച പരിശീലകനും ക്ലബ്ബിനുമുള്ള പുരസ്കാരം ലഭിച്ച പിഎസ്ജി ബലോൺദോർ വേദിയിൽ തിളങ്ങി.

ബാർസലോണക്കായി നടത്തിയ മിന്നും പ്രകടനത്തിലൂടെയാണ് ഐറ്റാന ബോൺമാറ്റിക്ക് പുരസ്കാരം ലഭിച്ചത്. ലയണൽ മെസ്സിക്കും, മിഷേൽ പ്ലാറ്റിനിക്കും ശേഷം തുടർച്ചയായി മൂന്ന് വട്ടം ബാലൺ ദി ഓർ സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ബോൺമാറ്റി. ബാലൺദോറിൽ രണ്ടാമതായെങ്കിലും തുർച്ചയായ രണ്ടാം തവണയും മികച്ച യുവതാരത്തിനുള്ള പുരസ്കാരം ലമിൻ യമാൽ സ്വന്തമാക്കി. വനിതകളിൽ ബാർസയുടെ തന്നെ വിക്കി ലോപസിനാണ് പുരസ്കാരം.

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയാണ് ബാലൺദോർ വേദിയിൽ നിറഞ്ഞ് നിന്നത്. മികച്ച പുരുഷ ക്ലബ്ബായി പിഎസ്ജിയെ തെരഞ്ഞെടുത്തപ്പോൾ ലൂയിസ് എൻറീകെ മികച്ച പരിശീലകനായി. ടീം വിട്ടെങ്കിലും പിഎസ്ജിക്കായി നടത്തിയ പ്രകടനത്തിലൂടെയാണ് ഡൊണ്ണറുമക്ക് മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച താരങ്ങൾക്കുള്ള ആദ്യ പത്തിൽ ചാമ്പ്യൻസ് കിരീടം നേടിയ പിഎസ്ജിയിലെ അഞ്ച് താരങ്ങളും ഉൾപ്പെട്ടു. മാർസയുമായി ലീഗ് മത്സരം ഉള്ളതിനാൽ ഡെംബലെ മാത്രമാണ് ചടങ്ങിനെത്തിയത്.

സ്പോർട്ടിംഗ് ലിസ്ബണായി ഗോളടിച്ച് കൂട്ടിയ വിക്ടർ യോക്കെറസിനെ മികച്ച സ്ട്രൈക്കറായി തെരഞ്ഞെടുത്തു. ബാർസയുടെ എവാ പേജറിനാണ് വനിതകളിൽ പുരസ്കാരം. വനിതകളിൽ മികച്ച ക്ലബ്ബായി ആർസനലിനെയും പരിശീലകയായി ഇംഗ്ലണ്ടിൻ്റെ സരീന വീഗ്മാനെയും ഗോൾകീപ്പറായി ഹന്ന ഹാംപ്റ്റനെയും തെരഞ്ഞെടുത്തു. കാറപടത്തിൽ മരിച്ച ഡീഗോ ജോട്ടയെയും ബാലൺ ഡി ഓർ വേദിയിൽ അനുസ്മരിച്ചു.

SCROLL FOR NEXT