FOOTBALL

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജൻ്റീനയ്ക്കും ഞെട്ടിക്കുന്ന തോൽവി

മത്സരത്തിൽ ഇക്വഡോർ താരം മോയ്സസ് കായ്സെഡോയ്ക്കും അർജൻ്റീനയുടെ നിക്കൊളാസ് ഒട്ടമെൻഡിക്കും ചുവപ്പ് കാർഡ് ലഭിച്ചു.

Author : ന്യൂസ് ഡെസ്ക്

ഗ്വായാക്വിൽ: 2026 ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പൻമാർക്ക് കാലിടറിയ ദിവസമായിരുന്നു ഇന്ന്. ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ അർജൻ്റീനയ്ക്കും മുൻ ലോക ചാംപ്യന്മാരായ ബ്രസീലിനും ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങേണ്ടി വന്നത്.

നിലവിലെ ലോക ചാംപ്യന്മാരുമായ അർജൻ്റീനയെ ഏകപക്ഷീയ ഒരു ഗോളിന് വീഴ്ത്തി ഇക്വഡോറാണ് കരുത്തുകാട്ടിയത്. ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച എന്നെർ വലൻസിയ (45+13) ആണ് സ്വന്തം കാണികൾക്ക് മുന്നിൽ വച്ച് ഇക്വഡോറിന് അട്ടിമറി ജയം സമ്മാനിച്ചത്. മത്സരത്തിൽ ഇക്വഡോർ താരം മോയ്സസ് കായ്സെഡോയ്ക്കും അർജൻ്റീനയുടെ നിക്കൊളാസ് ഒട്ടമെൻഡിക്കും ചുവപ്പ് കാർഡ് ലഭിച്ചു.

അതേസമയം, ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച മിഗ്വെൽ ടെർസെറോസ് (45 + 4) ആണ് ബ്രസീലിനെ ഞെട്ടിച്ചത്. ബോക്സിനുള്ളിൽ ആൻ്റണി ബൊളീവിയൻ താരത്തെ ചവിട്ടി വീഴ്ത്തിയതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. ജയത്തോടെ ലോകകപ്പ് യോഗ്യതയെന്ന പ്രതീക്ഷ നിലനിർത്താനും ബൊളീവിയയ്ക്ക് സാധിച്ചു. 1994ന് ശേഷം അവർക്ക് ലോകകപ്പ് കളിക്കാനായിട്ടില്ല.

SCROLL FOR NEXT