FOOTBALL

അഫ്ഗാനിസ്ഥാനോട് സമനില; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് തിരിച്ചടി

പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴിൽ കളിക്കുന്ന മൂന്നാമത്തെ മത്സരമായിരുന്നു ഇത്.

Author : ന്യൂസ് ഡെസ്ക്

ഹിസോർ: കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഇന്ത്യയെ സമനിലയിൽ പൂട്ടി അയൽക്കാരായ അഫ്ഗാനിസ്ഥാൻ. ഗോൾരഹിത സമനിലയായിരുന്നു ഫലം. സമനില കുരുക്കിൽ വീണതോടെ ഇന്ത്യയുടെ പ്ലേ ഓഫ്‌ സാധ്യത മങ്ങി.

പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴിൽ കളിക്കുന്ന മൂന്നാമത്തെ മത്സരമായിരുന്നു ഇത്. ആദ്യ മത്സരം 2-1ന് ജയിച്ചു തുടങ്ങിയെങ്കിലും, രണ്ടാമത്തെ മത്സരത്തിൽ ഇറാനോട് 3-0ന് തോൽവി വഴങ്ങിയിരുന്നു.

133ാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ 161ാം റാങ്കിലുള്ള അഫ്​ഗാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യയുടെ മുന്നേറ്റനിര തിളങ്ങാതെ പോയത് തിരിച്ചടിയായി.

നിലവിൽ മൂന്ന് കളിയിൽ നാല് പോയിൻ്റുമായി ബി ഗ്രൂപ്പിൽ രണ്ടാമതാണ്‌ ഇന്ത്യ. ഒന്നാമതുള്ള ഇറാൻ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്‌. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ.

SCROLL FOR NEXT