കാഫ നാഷന്‍സ് കപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി

രണ്ടാം പകുതിയിലാണ് ഇറാന്‍ മൂന്ന് ഗോളുകളും നേടിയത്
CAFA Nations Cup 2025
Source: Indian Football Team
Published on

ഡൽഹി: കാഫ നാഷന്‍സ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി. ഇറാനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെട്ടത്. രണ്ടാം പകുതിയിലാണ് ഇറാന്‍ മൂന്ന് ഗോളുകളും നേടിയത്. ഇറാൻ്റെ അമീര്‍ ഹൊസൈന്‍ സാദിഹാണ് കളിയിലെ താരം.

നിലവിലെ കാഫ ചാമ്പ്യന്‍മാരായ ഇറാനുമായുള്ള മത്സരം ഹിസോറിലായിരുന്നു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 59ാം മിനുട്ടില്‍ അമീര്‍ ഹൊസൈന്‍ ആണ് സമനില പൊളിച്ച് ഇറാന് ലീഡ് നല്‍കിയത്.

CAFA Nations Cup 2025
തിരിച്ചുവരവിന്റെ സൂചനയോ? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ ജയം

89ാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍. മെഹ്ദി തരീമിയാണ് സ്‌കോര്‍ ചെയ്തത്. ഇഞ്ച്വറി ടൈമിലായിരുന്നു ഇറാന്റെ അവസാന ഗോള്‍. തരീമിയാണ് സ്‌കോര്‍ ചെയ്തത്.

ഖാലിദ് ജമീല്‍ ഇന്ത്യന്‍ കോച്ച് ആയതിന് ശേഷമുള്ള രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ താജികിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

CAFA Nations Cup 2025
സാക്ഷി മാലിക് എന്ന പോരാട്ടവീര്യം | ദി ഫൈനൽ വിസിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com