ലൂക്ക മോഡ്രിച്ച് 
FOOTBALL

ആദ്യ ലക്ഷ്യം ഹാട്രിക് സെമി; ലോകകിരീടം സമ്മാനിച്ച് ലൂക്കയോട് ബൈ പറയാൻ ക്രൊയേഷ്യ റെഡി

ജൂൺ 17ന് യൂറോപ്പിലെ പ്രബല ശക്തികളായ ഇംഗ്ലണ്ടുമായാണ് ക്രൊയേഷ്യയുടെ ലോകകപ്പിലെ ആദ്യ സൂപ്പർ ക്ലാഷ്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

സാഗ്രെബ് : യുഎസും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെൻ്റിനുള്ള 26 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ച് ക്രൊയേഷ്യ. 26 അംഗ ടീമിന് പുറമെ ഏഴംഗ സ്റ്റാൻഡ് ബൈ താരങ്ങളേയും പരിശീലകൻ സ്ലാട്കോ ദാലിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

2018 ലോകകപ്പിൽ റണ്ണറപ്പും 2022ൽ മൂന്നാം സ്ഥാനക്കാരുമാണ്. ഇക്കുറി ഹാട്രിക് സെമി യോഗ്യതയാണ് ലൂക്കയും സംഘവും ലക്ഷ്യമിടുന്നത്. ജൂൺ 17ന് യൂറോപ്പിലെ പ്രബല ശക്തികളായ ഇംഗ്ലണ്ടുമായാണ് ക്രൊയേഷ്യയുടെ ലോകകപ്പിലെ ആദ്യ സൂപ്പർ ക്ലാഷ്. ഗ്രൂപ്പ് 'എല്ലിൽ' 24ന് പനാമയേയും 27ന് ഘാനയേയും ക്രൊയേഷ്യ നേരിടും.

അഞ്ചാം ലോകകപ്പിന് ഒരുങ്ങുന്ന നാൽപ്പതുകാരൻ ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ ക്യാപ്റ്റൻ. പരിചയസമ്പന്നരും യുവതാരങ്ങളും ഒത്തു ചേർന്ന ടീമാണ് ക്രൊയേഷ്യയുടേത്. മോഡ്രിച്ചിനെ കൂടാതെ യോസ്കോ ഗ്വാർഡിയോൾ, ജോസിപ് സ്റ്റാനിസിച്ച്, മാറ്റിയോ കൊവാസിച്ച്, ഇവാൻ പെരിസിച്ച് തുടങ്ങിയ പ്രധാന താരങ്ങളെല്ലാമുണ്ട്. മധ്യനിരക്കാരൻ ലൊവ്റോ മയെറിന് ഇത്തവണ ടീമിൽ ഇടംപിടിക്കാനായില്ല.

അഞ്ച് ബുണ്ടസ്‌ലിഗ താരങ്ങളാണ് ഇക്കുറി ക്രൊയേഷ്യയുടെ സ്ക്വാഡിൽ ഇടം പിടിച്ചിരിക്കുന്നത്. . ജോസിപ് സ്റ്റാനിസിച്ച് , ലൂക്കാ വുസ്കോവിച്ച് , ക്രിസ്റ്റിജൻ ജാക്കിച്ച് , ആന്ദ്രെ ക്രാമാരിച്ച് , ഇഗോർ മാറ്റാനോവിച്ച് എന്നിവരാണ് ഈ താരങ്ങൾ. ബയേൺ മ്യൂണിക്ക് ഡിഫൻഡറായ ജോസിപ് സ്റ്റാനിസിച്ച് ആണ് കൂട്ടത്തിൽ പ്രമുഖൻ. സീസണിൽ ലീഗ് ചാംപ്യന്മാരായ ബയേണിന് വേണ്ടി 26 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

2026 ലോകകപ്പിനുള്ള ക്രൊയേഷ്യയുടെ ടീം

ഗോൾകീപ്പർമാർ: ഡൊമിനിക് ലിവകോവിച്ച്, ഡൊമിനിക് കൊട്ടാർസ്‌കി, ഐവർ പാണ്ഡൂർ.

ഡിഫൻഡർമാർ: ജോസ്‌കോ ഗ്വാർഡിയോൾ, ഡുജെ അലെറ്റ-കാർ, ജോസിപ് സുട്ടാലോ, ജോസിപ് സ്റ്റാനിസിച്ച് , മാരിൻ പോങ്‌ഗ്രാസിച്ച്, മാർട്ടിൻ എർലിക്, ലൂക്കാ വുസ്‌കോവിച്ച് .

മിഡ് ഫീൽഡർമാർ: ലൂക്കാ മോഡ്രിച്ച്, മാറ്റിയോ കോവാസിച്, മരിയോ പസാലിക്, നിക്കോള വ്ളാസിച്, ലൂക്കാ സൂചിച്ച്, മാർട്ടിൻ ബടുറിന, ക്രിസ്റ്റിജൻ ജാക്കിച്ച് , പീറ്റർ സുചിച്ച്, നിക്കോള മോറോ, ടോണി ഫ്രൂക്ക്.

സ്‌ട്രൈക്കർമാർ: ഇവാൻ പെരിസിച്ച്, ആന്ദ്രെ ക്രമാരിച്ച് , ആൻ്റെ ബുഡിമിർ, മാർക്കോ പസാലിച്ച്, പീറ്റർ മൂസ, ഇഗോർ മാറ്റാനോവിച്ച്.

സ്റ്റാൻഡ് ബൈ താരങ്ങൾ: ലോവ്‌റോ മേജെർ, ഫ്രാഞ്ചോ ഇവാനോവിച്ച്, ഡിയോൺ ഡ്രെന ബെൽജോ, ഇവാൻ സ്മോൾചിച്ച്, കാർലോ ലെറ്റിക്ക, അഡ്രിയാൻ സെഗെചിച്ച്, ലൂക്കാ സ്‌റ്റോജ്‌കോവിച്ച്.

SCROLL FOR NEXT