messi 
FOOTBALL

മെസ്സിക്കൊപ്പം സൂപ്പർ താരനിരയും കൊച്ചിയിൽ പന്തുതട്ടും: മന്ത്രി വി. അബ്ദുറഹിമാൻ

അടുത്തമാസം 17നാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആരാധകർക്ക് ആവേശമാകാൻ ലയണൽ മെസ്സിക്കൊപ്പം സൂപ്പർ താരനിരയും കൊച്ചിയിൽ പന്തുതട്ടും. ലോകകപ്പ് ജയിച്ച അർജൻ്റീനൻ സംഘത്തിലെ ഭൂരിഭാഗം താരങ്ങളും കളിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.

എമിലിയാനോ മാർട്ടിനസ്, ആൽവാരസ്, ഡിപോൾ തുടങ്ങിയവർ എത്തുമെന്നാണ് സ്ഥിരീകരണം. അർജൻ്റീന, ഓസ്ട്രേലിയ മത്സരം അടുത്തമാസം 17നാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നത്.

കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ കൊച്ചിയിൽ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.

SCROLL FOR NEXT