
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക്സ് എഫ്‌സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് നേടിയ ഗോളാണ് ആതിഥേയരായ കാലിക്കറ്റ് എഫ്‌സിക്കെതിരെ തൃശൂർ മാജിക് എഫ്‌സിക്ക് ജയമൊരുക്കിയത്. രണ്ട് വീതം കളി പൂർത്തിയായപ്പോൾ ഇരു ടീമുകൾക്കും മൂന്ന് പോയൻ്റാണ് ഉള്ളത്.
മുപ്പത്തിയാറാം മിനിറ്റിൽ തൃശ്ശൂർ മാജിക്സ് ക്യാപ്റ്റൻ ബ്രസീലിയൻ താരം മെയിൽസൺ ആൽവീസ് കാലിക്കറ്റ് എഫ്‌സിയുടെ വലകുലുക്കി വിജയ ഗോൾ സമ്മാനിച്ചു. കാലിക്കറ്റ് എഫ് സി അവസാനം വരെ പൊരുതിയെങ്കിലും വിജയം നേടാൻ സാധിച്ചില്ല.
രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് മലപ്പുറം എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയെ നേരിടും.