ക്ലബ്ബ് ലോകകപ്പിൽ ചെൽസിക്കും ബൊട്ടഫോഗോയ്ക്കും ഫ്ലമെംഗോയ്ക്കും തകർപ്പൻ ജയം. ലോസാഞ്ചലസ് എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെൽസി തോൽപ്പിച്ചത്. ചെൽസിക്കായി നെട്ടോയും എൻസോ ഫെർണാണ്ടസും ഗോൾ നേടി.
അതേസമയം, ബൊക്ക ജൂനിയേഴ്‌സ്-ബെൻഫിക്ക മത്സരം സമനിലയിൽ പിരിഞ്ഞു. നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോളുകൾ വീതം നേടി. മിഗ്വേൽ മെറെൻ്റേൽ, റോഡ്രിബോ ബറ്റഗാലിയ എന്നിവരാണ് ബൊക്ക ജൂനിയേഴ്‌സിനായി ഗോളുകൾ നേടിയത്. മറുവശത്ത് അർജൻ്റൈൻ താരങ്ങളായ എയ്ഞ്ചൽ ഡി മരിയ, നിക്കൊളാസ് ഒട്ടമെൻഡി എന്നിവർ ഗോൾ മടക്കി.
പാൽമെയ്റാസ്-പോർട്ടോ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫ്ലമെംഗോ എതിരില്ലാത്ത രണ്ടു ഗോളിനാണ് എതിരാളികളായ ഇഎസ് ടുണിസിനെ തകർത്തത്. ജിയോർജിയൻ ഡി അറാസ്കേറ്റ, ലൂയിസ് അറോജോ എന്നിവരാണ് ഗോൾവേട്ടക്കാർ.
ഫ്ലൂമിനെൻസ് vs ഡോർട്ട്മുണ്ട് (9.30 pm)
റിവർ പ്ലേറ്റ് vs ഉറാവ റെഡ്സ് (12.30 am)
ഉൽസൻ vs മാമെലൊഡി സൺഡൗസ് (3.30 am)
മോൺടെറി vs ഇൻ്റർ മിലാൻ (6.30 am)