മെസി ഇന്ത്യയിലേക്ക് Source: x/ @leomessisite
FOOTBALL

മെസി ഇന്ത്യയിലേക്ക്; സന്ദര്‍ശനത്തിൻ്റെ സമയക്രമം ന്യൂസ് മലയാളത്തിന്

ഡിസംബർ 12 മുതൽ ഡിസംബർ 15 വരെയാണ് മെസിയുടെ ഇന്ത്യൻ സന്ദർശനം നടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ മെസി ഇന്ത്യയിൽ എത്തുമെന്ന് കാര്യം ഉറപ്പായി. ഇന്ത്യയിലെ നാല് നഗരങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും എന്ന് സ്പോൺസർമാർ അറിയിച്ചു. ഡിസംബറിലെ സന്ദർശനത്തിൻ്റെ സമയക്രമം ന്യൂസ് മലയാളത്തിന് ലഭിച്ചു. ഡിസംബർ 12 മുതൽ ഡിസംബർ 15 വരെയാണ് സന്ദർശനം നടക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഡിസംബർ 15ന് നടക്കും. ഡിസംബർ 12ന് കൊൽക്കത്തയിലാണ് മെസി എത്തുക. ഈഡന്‍ ഗാര്‍ഡനിലെ സ്വീകരണത്തിന് ശേഷം ന70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും.

ഡിസംബർ 13ന് അഹമ്മദാബാദിൽ അദാനി ഫൗണ്ടേഷൻ്റെ സ്വകാര്യ പരിപാടിയിലും, ഡിസംബർ 14ന് മുംബൈ വാങ്കഡെയിൽ ഗോട്ട് കൺസേർട്ടിലും പങ്കെടുക്കും. ഡിസംബർ 15ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിലും മെസിയുടെ സാന്നിധ്യം ഉണ്ടാകും.

SCROLL FOR NEXT