റോണോയും വിറ്റീഞ്ഞയും കോൺസിക്കാവോയും ബ്രൂണോ ഫെർണാണ്ടസുമെല്ലാം മികച്ച ഫോമിൽ നിൽക്കെ, പറങ്കിപ്പടയെ തോൽപ്പിക്കാൻ സ്പെയിനിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. Source: X/ Portugal Football
FOOTBALL

ഫുട്ബോൾ ഇപ്പോഴും എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്, വിരമിക്കാത്തത് അതുകൊണ്ടാണ്: ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവേഫ നേഷൻസ് ലീഗിൻ്റെ ഫൈനൽ ഞായറാഴ്ച രാത്രി 12.30നാണ് നടക്കുന്നത്. കരുത്തരായ സ്പെയിനിനെ നേരിടാൻ തയ്യാറെടുക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ.

Author : ന്യൂസ് ഡെസ്ക്

യുവേഫ നേഷൻസ് ലീഗിൻ്റെ ഫൈനൽ ഞായറാഴ്ച രാത്രി 12.30നാണ് നടക്കുന്നത്. കരുത്തരായ സ്പെയിനിനെ നേരിടാൻ തയ്യാറെടുക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ. റോബർട്ടോ മാർട്ടിനസിന് കീഴിൽ കഠിന പരിശീലനങ്ങളിലാണ് പറങ്കിപ്പട. അൽവാരോ മൊറാറ്റയും ലാമിനെ യമാലും അണിനിരക്കുന്ന സ്പാനിഷ് പടയുടെ യൂറോ കപ്പ് ജേതാക്കളാണ്.

അവർ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ താരതമ്യേന വയസ്സൻപടയായ പോർച്ചുഗലിന് സാധിക്കുമോ എന്നതാണ് ചോദ്യം. എന്നാൽ റോണോയും വിറ്റീഞ്ഞയും ഫ്രാൻസിസ്കോ കോൺസിക്കാവോയും ബ്രൂണോ ഫെർണാണ്ടസുമെല്ലാം മികച്ച ഫോമിൽ നിൽക്കെ പറങ്കിപ്പടയെ തോൽപ്പിക്കാൻ സ്പെയിനിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.

ക്രിസ്റ്റ്യാനോ റൊണാൾഡോ

ഞായറാഴ്ച രാത്രിയിലെ ഫൈനലിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ ശനിയാഴ്ച മാധ്യമങ്ങളെ കണ്ടിരുന്നു. എന്ന് വിരമിക്കുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സൂപ്പർതാരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

"ഫുട്ബോൾ ഇപ്പോഴും എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും വിരമിക്കാത്തത്. ഞാൻ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാൻ ശ്രമിക്കുന്നയാളാണ്. ജീവിതത്തോടുള്ള എൻ്റെ മനോഭാവം അപ്രകാരമാണ്. എൻ്റെ ഫുട്ബോൾ കരിയർ ദീർഘമല്ലെന്ന് എനിക്കറിയാം. പക്ഷേ ഇപ്പോൾ ഫുട്ബോളിനെ അതിയായി ആസ്വദിക്കുന്നുണ്ട്. ഇന്ന്, നാളെ അല്ലെങ്കിൽ മറ്റൊരു ദിവസം... എന്നിങ്ങനെ വിരമിക്കലിനെക്കുറിച്ച് വ്യക്തമായ ഒരു തീരുമാനവും എടുത്തിട്ടില്ല," ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

"റെക്കോർഡുകളല്ല, സന്തോഷമാണ് എൻ്റെ പ്രധാനപ്പെട്ട പ്രചോദനം. ഫുട്ബോൾ കളിക്കാനും ആ പ്രക്രിയ ആസ്വദിക്കാനും മാത്രമാണ് ഞാൻ ഇവിടെയുള്ളത്. ഫുട്ബോൾ എനിക്ക് സന്തോഷം നൽകുന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും കളിക്കളത്തിൽ തുടരുന്നത്. എൻ്റെ മാനസികാവസ്ഥ എല്ലാ നാളും ഒരുപോലെ നന്നായി ജീവിക്കുക എന്നതാണ്. എനിക്ക് കളിക്കാൻ ഇനി അധിക വർഷങ്ങളില്ല... പക്ഷേ ഞാൻ ഈ നിമിഷം ആസ്വദിക്കുകയാണ്. എൻ്റെ വിരമിക്കലിനായി ഒരു ദിവസത്തെ കുറിച്ച് ഞാൻ തീരുമാനിച്ചിട്ടില്ല. എനിക്ക് ഇപ്പോൾ സന്തോഷമാണ് തോന്നുന്നത്. എനിക്ക് മതിയായെന്ന് തോന്നുന്ന ഒരു ദിവസം വരെ, ഫുട്ബോൾ ആസ്വദിക്കാനും മുന്നോട്ട് പോകാനും ഞാൻ ഇവിടെ തന്നെയുണ്ട്,” ക്രിസ്റ്റ്യാനോ റൊണാൾഡോ കൂട്ടിച്ചേർത്തു.

SCROLL FOR NEXT