INDIAN U17 TEAM AIFF
FOOTBALL

പലസ്തീനെ മറികടന്ന് ഇന്ത്യ u17 ഏഷ്യാകപ്പ് യോഗ്യതക്ക് തൊട്ടരികെ

ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മലേഷ്യ ഗുവാമിനെ തോൽപിക്കാതിരുന്നാൽ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി u17 ഏഷ്യ കപ്പിന് യോഗ്യത നേടാം

Author : ന്യൂസ് ഡെസ്ക്

ക്വാലാലംപൂർ: പലസ്തീനെതിരെ ഒന്നിനെതിരെ നാലുഗോൾ വിജയത്തോടെ ഇന്ത്യ u17 ഏഷ്യാകപ്പ് യോഗ്യതക്ക് തൊട്ടരികെ. ഗ്രൂപ്പ് ചാമ്പ്യന്മാർ നേരിട്ട് യോഗ്യത നേടും. നിലവിൽ ഇന്ത്യയാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. സിംഗപ്പൂരിനെതിരെയും ഗുവാമിനെതിരെയും ആദ്യ രണ്ടുകളികൾ ഇന്ത്യ ജയിച്ചിരുന്നു.

ഇരുടീമുകളും ഓരോഗോളുകൾ വീതമടിച്ച് നിൽക്കുമ്പോൾ മഴമൂലം കളി നിർത്തിവെച്ചിരുന്നു. ഇന്ത്യക്കായി ദൗങ്ങൽ ,നിങ്തൗജം, നായകൻ ഗാങ്തെ, സൊറാംദിങ്തര എന്നിവർ വലകുലുക്കിയപ്പോൾ. പലസ്തീനായി യസാൻ ഗോൾ മടക്കിdhoni

മത്സരത്തിനിടെ പലസ്തീൻ കളിക്കാരൻ പരുക്കൻ കളിക്ക് ചുവപ്പ് കാർഡ് കണ്ടുപുറത്തുപോയിരുന്നു. തുടർന്ന് പത്തുപേരായാണ് പലസ്തീൻ മത്സരം മുഴുവനാക്കിയത്. ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മലേഷ്യ ഗുവാമിനെ തോൽപിക്കാതിരുന്നാൽ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി u17 ഏഷ്യ കപ്പിന് യോഗ്യത നേടാം. മത്സരത്തിനിടെ ഇന്ത്യൻ നായകൻ ഗാങ്തെക്കെതിരെ പലസ്തീൻ കൗമാരതാരം വംശീയാധിക്ഷേപം നടത്തിയതായി ആരോപണമുയർന്നു. ഗാങ്തെയുടെ അടുത്ത് മോശം മണമുണ്ടെന്നർത്ഥത്തിൽ മൂക്കുപൊത്തിനടന്നതായാണ് പരാതി.

SCROLL FOR NEXT