FOOTBALL

ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തുടരും; ഹോം മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിൽ തന്നെ

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഞായറാഴ്ച കലൂരിൽ വച്ച് നടക്കും.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിൻ്റെ ഹോം മത്സരങ്ങൾക്ക് കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം തന്നെ വേദിയാകും. ജിസിഡിഎയുമായുള്ള വാടക കരാറിൽ ക്ലബ്ബ് ധാരണയിലെത്തിയിട്ടുണ്ട് എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജിസിഡിഎയുമായി നടന്ന അന്തിമ ഘട്ട ചർച്ചകളിൽ ഇതു സംബന്ധിച്ച് ധാരണയായി.

മന്ത്രിതലത്തിൽ ഇടപെടലുകൾ നടന്നതിന് പിന്നാലെയാണ് ഈ സമവായത്തിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഞായറാഴ്ച കലൂരിൽ വച്ച് നടക്കും.

അതേസമയം, 2026-27 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം ജേഴ്സി ക്ലബ്ബ് പുറത്തുവിട്ടു. എന്നാൽ ടൈറ്റിൽ സ്പോൺസർ ആരാണെന്ന വിവരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ക്ലബ്ബ് പുറത്തുവിട്ട വീഡിയോയിൽ ടൈറ്റിൽ സ്പോൺസർ ആയിട്ടില്ലെന്നാണ് വിവരം.

SCROLL FOR NEXT