Source: Files
FOOTBALL

തോറ്റ് തോറ്റ് മടുത്തു! കോച്ച് ഡേവിഡ് കറ്റാലയെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്

സീസണിൽ ആറ് കളിയിൽ അഞ്ചിലും കേരളാ ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കി. തുടർച്ചയായ തോൽവിക്ക് പിന്നാലെയാണ് തീരുമാനം. ഐഎസ്എൽ സീസണിൽ ആറ് കളിയിൽ അഞ്ചിലും ടീം തോറ്റിരുന്നു. പകരം കോച്ച് ആരാകുമെന്നതിൽ വ്യക്തത വന്നിട്ടില്ല. പുതിയ പരിശീലകനെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും.

ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് കളിച്ച ആറ് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചിരുന്നില്ല. ഒരു മത്സരത്തിൽ സമനിലയും മറ്റ് അഞ്ച് മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്യുകയായിരുന്നു. സീസണിൽ ആറ് കളികളിൽ നിന്ന് വെറും ഒരു പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

പോയിന്റ് ടേബിളിൽ 13ാമത്തെ സ്ഥാനത്താണ് നിലവിൽ ടീമുള്ളത്. ഇത്തവണ ഐഎസ്എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. ഈ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐഎസ്എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത.

SCROLL FOR NEXT