Source: Screengrab
FOOTBALL

ബ്ലാസ്റ്റേഴ്‌സിന് ജിസിഡിഎയുടെ ഇരുട്ടടി; സ്റ്റേഡിയത്തിൻ്റെ വാടക ഇരട്ടിയാക്കാൻ നീക്കം

രണ്ട് ലക്ഷമെന്നത് 4.20 ലക്ഷമായി വർധിപ്പിക്കും...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2026 (ഐഎസ്എല്‍) സീസണിലെ ആദ്യ ഹോം മത്സരം നടക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിന് ജിസിഡിഎയുടെ ഇരുട്ടടി. സ്റ്റേഡിയം വാടക ഉയർത്താൻ നീക്കം. രണ്ട് ലക്ഷമെന്നത് 4.20 ലക്ഷമായി വർധിപ്പിക്കും. ഇന്നലെ ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത് വാടക കുറയ്ക്കുമെന്ന ജിസിഡിഎയുടെ വാക്കിൻ്റെ അടിസ്ഥാനത്തിലാണ്. നേരത്തെ രണ്ട് ലക്ഷം നൽകിയാൽ മതി എന്നായിരുന്നു അറിയിച്ചത്. എന്നാൽ, നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് അധികൃതരും ജിസിഡിഎയും ആയി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു.

SCROLL FOR NEXT